സ്കൂൾ ബസ് കാത്തു നിന്ന മൂന്നാം ക്ലാസുകാരന് നേരെ പാഞ്ഞടുത്ത് തെരുവുനായ
കോഴിക്കോട്ചെക്യാട് വേവത്ത് വീണ്ടും തെരുവുനായ ആക്രമണം. സ്കൂൾ ബസ് കാത്തുനിന്ന വിദ്യാർഥിക്ക് നേരെ നായ പാഞ്ഞടുത്തു. മൂന്നാം ക്ലാസ് വിദ്യാർഥി മുഹമ്മദ് സയാന് നേരെയാണ് നായ പാഞ്ഞടുത്തത്. ഓടിരക്ഷപ്പെടാൻ ശ്രമിച്ച കുട്ടി വീഴുകയും കൈക്ക് പരിക്കേൽക്കുകയും ചെയ്തു.
രണ്ട് ദിവസം മുമ്പ് ഇതേ സ്ഥലത്ത് മറ്റൊരു വിദ്യാർഥിയെ നായ അക്രമിക്കാൻ ശ്രമിച്ചിരുന്നു. ഒരു വീട്ടമ്മയുടെ സമയോജിതമായ ഇടപ്പെടലിനെ തുടർന്ന് കുട്ടി രക്ഷപ്പെടുകയായിരുന്നു.
No Comment.