Skip to content

chithrodayamflashnews.com

November 28, 2026 12:11 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

ചോളീ കേ പീഛേ ക്യാ ഹേ-യ്ക്ക് നൃത്തം ചെയ്ത് പ്രതിശ്രുതവരന്‍; വിവാഹം വേണ്ടെന്നുവെച്ച് യുവതിയുടെ പിതാവ്,

ചോളീ കേ പീഛേ ക്യാ ഹേ-യ്ക്ക് നൃത്തം ചെയ്ത് പ്രതിശ്രുതവരന്‍; വിവാഹം വേണ്ടെന്നുവെച്ച് യുവതിയുടെ പിതാവ്,


ന്യൂഡല്‍ഹി: വിവാഹവേദിയിലെത്തിയ പ്രതിശ്രുതവരന്‍ ബോളിവുഡ് ഗാനത്തിന് ചുവടുവെച്ചു. പ്രകോപിതനായ പ്രതിശ്രുതവധുവിന്റെ അച്ഛന്‍, യുവാവിന് മകളെ വിവാഹം ചെയ്തു കൊടുക്കാന്‍ താല്‍പര്യമില്ലെന്നറിയിച്ച് വിവാഹത്തില്‍നിന്ന് പിന്‍വാങ്ങി. ന്യൂഡല്‍ഹിയിലാണ് സംഭവം.

ഘോഷയാത്രയായി വേദിയിലെത്തിയ യുവാവ് സുഹൃത്തുക്കളുടെ നിര്‍ബന്ധത്തിന് പിന്നാലെയാണ് ‘ചോളീ കേ പീഛേ ക്യാ ഹേ’ എന്ന സൂപ്പര്‍ഹിറ്റ് ഹിന്ദി ഗാനത്തിന് ചുവടുവെച്ചത്. എന്നാല്‍ ഇതുകണ്ടുനിന്ന യുവതിയുടെ അച്ഛന്‍ എതിര്‍പ്പുമായി രംഗത്തെത്തുകയായിരുന്നുവെന്ന് നവഭാരത് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

യുവാവിന്റേത് അനുചിതമായ പ്രകടനമാണെന്ന് പറഞ്ഞ് യുവതിയുടെ പിതാവ് പ്രകോപിതനാവുകയും വിവാഹച്ചടങ്ങ് നിര്‍ത്തിവെക്കുകയായിരുന്നു. യുവാവിന്റെ പ്രവൃത്തി തന്റെ കുടുംബത്തിന്റെ മൂല്യങ്ങളെ അവഹേളിക്കുന്നതാണെന്ന് പറഞ്ഞ് യുവതിയുടെ അവിടെനിന്നും ഇറങ്ങിപ്പോവുകയും ചെയ്തു.

വധുവിന്റെ അച്ഛനെ കാര്യങ്ങള്‍ പറഞ്ഞ് അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. സംഭവത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6