കേരളം നിലവിളിക്കാതെ, കിട്ടുന്ന ഫണ്ട് ചെലവഴിക്കണം; വാക്കിൽ കുടുങ്ങി കേന്ദ്രമന്ത്രിമാർ
ന്യൂഡൽഹി: കേന്ദ്ര ബജറ്റിൽ കേരളത്തെ അവഗണിച്ചെന്ന ആരോപണത്തിൽ നടത്തിയ പരാമർശത്തിൽ കുടങ്ങി കേന്ദ്ര സഹമന്ത്രിമാരായ ജോർജ്കുര്യനും സുരേഷ്ഗോപിയും. കേരളത്തിലെ ഭരണ പ്രതിപക്ഷം ഒറ്റക്കെട്ടായി കേന്ദ്രമന്ത്രിമാരുടെ പ്രസ്താവനയ്ക്കെതിരേ രംഗത്തുവന്നു. പ്രസ്താവന പിൻവലിച്ച് ജോർജ് കുര്യൻ മാപ്പുപറയണമെന്നാണ് ആവശ്യം. സുരേഷ്ഗോപിക്കുനേരേയും സമാന പ്രതിഷേധമാണ്.
ജോർജ് കുര്യൻ ശനിയാഴ്ച നടത്തിയ പ്രസ്താവനയ്ക്കുപിന്നാലെ സുരേഷ് ഗോപി നടത്തിയ സമാന പ്രസ്താവന പ്രതിഷേധത്തിന് തീപകർന്നു. കേരളം 24000 കോടിയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടിരുന്നെങ്കിലും ബജറ്റിൽ നീക്കിയിരിപ്പുണ്ടായില്ല. എയിംസ് അടക്കം കേരളത്തിന്റെ ഒരു ആവശ്യവും അംഗീകരിച്ചില്ലെന്ന ആരോപണം ശക്തമായപ്പോഴാണ് കേരളത്തിൽനിന്നുള്ള രണ്ട് മന്ത്രിമാരുടെ അഭിപ്രായപ്രകടനം
No Comment.