മദ്യത്തിൽ മാത്രമായിരുന്നു ശ്രദ്ധ, പണത്തിന്റെ ശക്തി കീഴടക്കി; കേജരിവാളിന്റെ പതനത്തിൽ അണ്ണാ ഹസാരെ
രാജ്യതലസ്ഥാനത്ത് ആം ആദ്മി പാർട്ടി തകർന്നടിഞ്ഞെന്ന സൂചനകൾ പുറത്തുവന്നതോടെ പ്രതികരണവുമായി അരവിന്ദ് കേജരിവാളിന്റെ രാഷ്ട്രീയ ഗുരു അണ്ണാ ഹസാരെ.
ഒരു സ്ഥാനാർത്ഥിയുടെ പെരുമാറ്റവും ചിന്തകളും ശുദ്ധമായിരിക്കണം, ജീവിതം കുറ്റമറ്റതായിരിക്കണം, ത്യാഗം ചെയ്യാൻ സന്നദ്ധനായിരിക്കണം. ഈ ഗുണങ്ങളാണ് വോട്ടർമാർക്ക് സ്ഥാനാർത്ഥിയിൽ വിശ്വാസം ജനിപ്പിക്കുന്നത്. ഇതെല്ലാം ആവർത്തിച്ച് പറഞ്ഞിരുന്നെങ്കിലും അതൊന്നും കേജരിവാൾ ശ്രദ്ധിച്ചില്ല. അദ്ദേഹത്തിന്റെ ശ്രദ്ധ മദ്യത്തിലായിരുന്നു, പണത്തിന്റെ ശക്തി അദ്ദേഹത്തെ കീഴടക്കി,’ ഹസാരെ പറഞ്ഞു.
27 വർഷത്തിന് ശേഷമാണ് ബിജെപി ഇന്ദ്രപ്രസ്ഥത്തിൽ തിരിച്ചെത്തുന്നത്.
ഡൽഹിയിലെ പരാജയത്തോടെ കേജരിവാളിന്റെ രാഷ്ട്രീയ ഭാവി ഇനിയെന്ത് എന്ന ചോദ്യമാണ് ഉയരുന്നത്. സ്വന്തം പാർട്ടിയിൽ കേജരിവാളിനെതിരെ പടയൊരുക്കം ശക്തമാണ്. .
No Comment.