Skip to content

chithrodayamflashnews.com

November 29, 2026 9:09 am
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

സ്കൂൾ പരിസരങ്ങളിൽ പുതുതായി പടർന്നു പിടിക്കുന്നു, രക്ഷിതാക്കളും അദ്ധ്യാപകരും ആശങ്കയിൽ

സ്കൂൾ പരിസരങ്ങളിൽ പുതുതായി പടർന്നു പിടിക്കുന്നു, രക്ഷിതാക്കളും അദ്ധ്യാപകരും ആശങ്കയിൽ


പൊട്ടിത്തെറിക്കുന്ന മിഠായി രൂപത്തിൽ സ്കൂൾ പരി​സരങ്ങളി​ൽ പുതിയ മയക്കുമരുന്ന് എത്തുന്നുവെന്ന വാർത്ത രക്ഷിതാക്കളിലും അധികൃതരിലും ആശങ്കയുയർത്തുന്നു. ‘സ്ട്രോബെറി കിക്ക് ’ എന്ന പേരി​ൽ ഇത്തരം മയക്കുമി​ഠായികളെക്കുറി​ച്ച് സമൂഹമാദ്ധ്യമങ്ങളിൽ വാർത്തകൾ പ്രചരി​ക്കുന്നുണ്ട്. പൊലീസും എക്സൈസും പരിശോധനയും നിരീക്ഷണവും ശക്തമാക്കിയെങ്കി​ലും തുമ്പൊന്നും ലഭി​ച്ചി​ട്ടി​ല്ല. പൊലീസി​ന്റെ പ്രത്യേക സ്ക്വഡും ഇവ തേടി​ രംഗത്തുണ്ട്

സ്ട്രോബെറി മണംസ്ട്രോബെറിയുടെ മണമുള്ളതാണത്രെ മയക്കുമി​ഠായി​. സ്ട്രോബെറി മെത്ത്, സ്ട്രോബെറി കി​ക്ക് എന്നും വിളിപ്പേരുണ്ട്. ചോക്കലേറ്റ്, പീനട്ട് ബട്ടർ, കോള, ചെറി, മുന്തിരി, ഓറഞ്ച് എന്നീ രുചി​കളി​ൽ ഇറങ്ങുന്ന ചി​ലയി​നം മിഠായി​കൾ സംശയനി​ഴലിലുണ്ട്. വാർത്തകളെ തുടർന്ന് പശ്ചി​മകൊച്ചി​യി​ലെ സ്കൂളുകൾ ജാഗ്രതയി​ലാണ്. ‘സ്ഥി​രീകരി​ക്കാനും നിഷേധിക്കാനും എക്സൈസ് – പൊലീസ് അധികൃതർക്കുമാകുന്നില്ല. വാർത്തകളുടെ ഉറവിടവും അന്വേഷി​ക്കുന്നുണ്ട്.

165 മയക്കുമരുന്നു കേസുകളാണ് മട്ടാഞ്ചേരി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തതെന്ന് എസ്.എച്ച്.ഒ. ഷി​ബി​ൻ പറഞ്ഞു. മയക്കമരുന്നിന്റെ ഉപയോഗം മട്ടാഞ്ചേരി ഭാഗത്ത് വർദ്ധിക്കുന്നു. തമാശയ്ക്ക് പോലും എം.ഡി. എം.എ. ഉപയോഗി​ക്കരുത്. പി​ന്നെ അതി​ന് അടി​മപ്പെടും. സ്കൂൾ വി​ദ്യാർത്ഥി​കളായ മക്കൾ വീട്ടിൽ വരുമ്പോൾ രക്ഷിതാക്കൾ ബാഗ് ഉൾപ്പെടെ പരി​ശോധി​ക്കണം. തന്റെ മക്കൾ മയക്കുമരുന്നി​ന് അടിമയാണെന്ന് അറി​യുമ്പോൾ പലപ്പോഴും വൈകി​പ്പോകുമെന്ന് അദ്ദേഹം പറഞ്ഞു

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6