Skip to content

chithrodayamflashnews.com

Asnap 1409

മോദിയും അമിത് ഷായും എത്തും; ബോളിവുഡ് താരങ്ങൾക്ക് പ്രത്യേക ക്ഷണം, ഡൽഹിയുടെ പുതിയ മുഖ്യമന്ത്രിയാകാൻ ഒരുങ്ങി രേഖാ ഗുപ്ത

മോദിയും അമിത് ഷായും എത്തും; ബോളിവുഡ് താരങ്ങൾക്ക് പ്രത്യേക ക്ഷണം, ഡൽഹിയുടെ പുതിയ മുഖ്യമന്ത്രിയാകാൻ ഒരുങ്ങി രേഖാ ഗുപ്ത


രാജ്യതലസ്ഥാനത്തെ നാലാമത്തെ വനിതാ മുഖ്യമന്ത്രിയായി എൻഡിഎയുടെ രേഖാ ഗുപ്ത ഇന്ന് അധികാരമേൽക്കും. രാവിലെ പത്ത് മണി മുതൽ രാംലീല മൈതാനത്ത് സത്യപ്രതിജ്ഞാ ചടങ്ങുകൾ ആരംഭിക്കും. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ഗവർണർ രേഖയ്ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും. മുഖ്യമന്ത്രിയോടൊപ്പം മറ്റ് ആറ് മന്ത്രിമാർ കൂടി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് വിവരം

സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും എൻഡിഎയുടെ പ്രമുഖ നേതാക്കളും പങ്കെടുക്കും.ബോളിവുഡ് താരങ്ങളെയും ആത്മീയ ആചാര്യന്മാരെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഷാലിമാർ ബാഗ് മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയും ബിജെപി മഹിളാ മോർച്ച ദേശീയ ഉപാദ്ധ്യക്ഷയും ബിജെപി ദേശീയ നിർവാഹക സമിതി അംഗവുമാണ് രേഖാ ഗുപ്ത.ഇന്നലെ നടന്ന നിയമസഭാ പാർട്ടി യോഗശേഷമാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് രേഖയുടെ പേര് പ്രഖ്യാപിച്ചത്. അടിസ്ഥാന വർഗത്തിനിടയിൽ സ്വാധീനമുള്ള പാർട്ടിയിലെ സാധാരണ പ്രവർത്തകരെ മനസിലാകുന്ന നേതാവെന്നാണ് രേഖ അറിയപ്പെടുന്നത്. പാർട്ടി സംഘടനാ രംഗത്തും രണ്ട് പതിറ്റാണ്ടിനടുത്ത് അനുഭവ പരിചയം 50കാരിയായ രേഖാ ഗുപ്‌തയ്‌ക്കുണ്ട്. പഠനകാലത്ത് ഡൽഹി സർവകലാശാല സ്റ്റുഡൻസ് യൂണിയൻ അംഗമായി. പാർട്ടി ദേശീയ എക്‌സിക്യൂട്ടീവിലെ അംഗവും ഡൽഹി സ്റ്റേറ്റ് യൂണിറ്റ് ജനറൽ സെക്രട്ടറിയുമാണ്. 1992ൽ എബിവിപി അംഗമായി. അന്നുമുതൽ പാർട്ടിക്കായി പ്രവർത്തിച്ചു.നോർത്ത് പീതാംപുരയിൽ നിന്ന് 2007ൽ കൗൺസിലറായി. 2012ൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതോടെ സൗത്ത് ഡൽഹി മുനിസിപ്പൽ കോർപറേഷൻ മേയറായി. നിലവിൽ ബിജെപി വനിതാ പോഷകസംഘടന മഹിളാ മോർച്ചയുടെ ദേശീയ വൈസ്‌ പ്രസിഡന്റാണ്. ഷാലിമാർ ബാഗിൽ നിന്ന് ഇത്തവണ നിയമസഭയിലേക്ക് കന്നി പോരാട്ടത്തിൽ ആം ആദ്‌മി പാർട്ടിയുടെ ബന്ദന കുമാരിയെ 29,595 വോട്ടുകൾക്ക് വമ്പൻവിജയം നേടി.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6