Skip to content

chithrodayamflashnews.com

November 29, 2026 5:42 pm
സമ്പൂർണ്ണ നക്ഷത്ര-ദിനഫലം (2026 നവംബർ 29 ഞായർ മുതൽ ഡിസംബർ 5 ശനി വരെ) വിരൽ മുറിച്ചു മാറ്റി , ഗുരുതരമായ ആരോഗ്യ പ്രേശ്നങ്ങൾ , ദിവസവും വലിയൊരു തുക മരുന്നുകൾക്കാവിശ്യം , സരിതാ നായരുടെ ഇപ്പോഴത്തെ അവസ്ഥ  കഴുത്തിൽ കത്തിവച്ചപ്പോഴും തളർന്നില്ല; സ്റ്റൂളും ഭരണിയുംകൊണ്ട് കൊള്ളസംഘത്തെ നേരിട്ട് ദമ്പതികൾ! പാലക്കാട്ടെ സിനിമാറ്റിക്കായ സ്വർണക്കവർച്ചയുടെ കഥ കാൻസറിന്റെ അവസാന ഘട്ടത്തിലെത്തിയ ബീഹാർ യുവാവിന്റെ വ്യത്യസ്തമായ ആഗ്രഹം; നർത്തകർക്ക് മേൽ വാരിയറിഞ്ഞത് 7 ലക്ഷം രൂപ! ചെയ്യാത്ത തെറ്റിന് പോക്സോ കുരുക്കിൽ 53 ദിവസം ജയിൽവാസം; രണ്ട് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ നിരപരാധിത്വം തെളിയിച്ച് തേവലക്കര സ്വദേശി; വ്യക്തിവൈരാഗ്യം തീർക്കാൻ പോലീസ് ഒത്താശയോടെ കെട്ടിച്ചമച്ച കള്ളക്കേസെന്ന് വെളിപ്പെടുത്തൽ!

വണ്ടിക്ക് തീ പിടിക്കാതിരിക്കാൻ വണ്ടിനെയും സൂക്ഷിക്കുക!; മോട്ടർ വാഹനവകുപ്പിന്റെ മുന്നറിയിപ്പ്

2023 | മാർച്ച്‌ 07|ചൊവ്വ |

വാഹനത്തിൽ തീ പിടിക്കാതിരിക്കാൻ വണ്ടിനെയും സൂക്ഷിക്കുക–മോട്ടർ വാഹനവകുപ്പിന്റെ മുന്നറിയിപ്പാണിത്. വാഹനങ്ങളിൽ അഗ്നിബാധയുണ്ടാകുന്നതു തടയുന്നതിനു മുന്നോടിയായി മോട്ടർ വാഹനവകുപ്പ് സംഘടിച്ച ഓൺലൈൻ സർവേയിലാണു വണ്ടിന്റെ ആക്രമണം മൂലവും വാഹനങ്ങൾ തീപിടിക്കാൻ സാഹചര്യമുണ്ടെന്നു കണ്ടെത്തി ചോദ്യമായി ഉൾപ്പെടുത്തിയത്.

ആംബ്രോസിയ ബീറ്റിൽ ഇനത്തിൽപ്പെട്ട കാംഫർഷോട്ട് വിഭാഗത്തിലെ ചെറുവണ്ടുകളാണു വാഹനങ്ങളുടെ ശത്രുവായി മാറുന്നത്. ഇവയ്ക്ക് ഏറ്റവും ഇഷ്ടം എഥനോൾ ഉൾപ്പെട്ട ഇന്ധനമാണ്. ഇതിന്റെ ഗന്ധം കിട്ടിയാൽ വാഹനത്തിൽ കയറിപ്പറ്റും. അതിനുശേഷം ഇന്ധനം പോകുന്ന റബർകുഴലുകളിൽ ദ്വാരമുണ്ടാക്കും. ഇതു ഭാവിയിൽ അപകടത്തിനു കാരണമാകും.

പ്രത്യേകിച്ചു കടുത്ത വേനലിൽ.ഇത്തരത്തിൽ ഒട്ടേറെ വാഹനങ്ങൾ മലയോര മേഖലകളിൽ വർക്‌ഷോപ്പുകളിൽ എത്തിയതിനെത്തുടർന്നാണു മോട്ടർ വാഹനവകുപ്പും ശ്രദ്ധ ചെലുത്തുന്നത്. നേരത്തേ അഗ്നിബാധയുണ്ടായതോ ഇന്ധനച്ചോർച്ചയുണ്ടായതോ ആയ വാഹനങ്ങളുടെ വിവരങ്ങളാണു പ്രധാനമായും തേടുന്നത്.

വാഹനത്തിന്റെ കാലപ്പഴക്കം മുതൽ സ്ഥിരമായി നിർത്തിയിടുന്ന സ്ഥലം, വാഹനത്തിൽ ഉപയോഗിച്ചിരുന്ന പെർഫ്യൂം, ഇലക്ട്രിക് തകരാറുകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെങ്കിൽ അവ, അധികമായി വാഹനത്തിൽ ഘടിപ്പിച്ച ഉപകരണങ്ങൾ, വാഹനം അഗ്നിബാധയ്ക്കു മുൻപു നടത്തിയ അറ്റകുറ്റപ്പണി വിവരങ്ങൾ എന്നിവ രേഖപ്പെടുത്താനാണ് ഓൺലൈൻ സർവേയിൽ ആവശ്യപ്പെടുന്നത്

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6