ഇന്ത്യൻ അസോസിയേഷൻ ഷാർജയുടെ സാഹിത്യ പുരസ്കാരം പ്രഖ്യാപിച്ചു.
ഷാർജ: ഇന്ത്യൻ അസോസിയേഷൻ ഷാർജയുടെ നേതൃത്വത്തിൽ നോവൽ, കഥ, കവിത എന്നീ മൂന്ന് വിഭാഗങ്ങളിലായി നടത്തിയ മത്സരത്തിൽ വിജയികൾക്കുള്ള സാഹിത്യ പുരസ്ക്കാരം പ്രഖ്യാപിച്ചു.
നോവൽ വിഭാഗത്തിൽ ഒന്നാം സമ്മാനം ശ്രീമതി ഹരിത സാവിത്രിയുടെ “സിൻ” എന്ന നോവലിനാണ് ലഭിച്ചത്. രണ്ടാം സമ്മാനം പ്രേമൻ ഇല്ലത്തിൻ്റെ നഗരത്തിൻ്റെ മാനിഫെസ്റ്റോയ്ക്കും, മൂന്നാം സമ്മാനം സദാശിവൻ അമ്പലമേടിൻ്റെ “ദേഹണ്ഡം”എന്ന നോവലിനുമാണ് ലഭിച്ചത്.
ചെറുകഥ വിഭാഗത്തിൽ ഒന്നാം സമ്മാനത്തിന് അർഹത നേടിയത് അക്ബർ ആലിക്കരയുടെ ചിലക്കാത്തപല്ലി എന്ന സമാഹാരമായിരുന്നു.
No Comment.