Skip to content

chithrodayamflashnews.com

November 28, 2026 10:56 am

തടവുകാരുമായി ലൈം​ഗികബന്ധത്തിലേർപ്പെടുന്ന വനിതാ ജയിൽ ജീവനക്കാരുടെ എണ്ണം വർധിക്കുന്നു; ഇക്കുറി പിടിയിലായത് ഇരുപത്തിമൂന്നുകാരി

തടവുകാരുമായി ലൈം​ഗികബന്ധത്തിലേർപ്പെടുന്ന വനിതാ ജയിൽ ജീവനക്കാരുടെ എണ്ണം വർധിക്കുന്നു; ഇക്കുറി പിടിയിലായത് ഇരുപത്തിമൂന്നുകാരി


ഫെൽതാം: തടവുകാരനുമായി ലൈം​ഗി​ഗബന്ധത്തിലേർപ്പെട്ടതിന്റെ പേരിൽ ജയിൽ ജീവനക്കാരിക്ക് സസ്പെൻഷൻ. ലണ്ടനിലെ ഫെൽതാം ജയിലിലാണ് സംഭവം. ഇരുപത്തിമൂന്നുകാരിയായ കാറ്റെറിന ടാറ്റസിനെയാണ് ജോലിയിൽ നിന്നും സസ്പെൻഡ് ചെയ്തത്. പ്രായപൂർത്തിയാകാത്ത കുറ്റവാളികളും ഇതേ ജയിലിലുണ്ടെങ്കിലും യുവതി ലൈം​ഗിക ബന്ധത്തിലേർപ്പെട്ടത് ഇവരുമായല്ല എന്നാണ് റിപ്പോർട്ട്. അതേസമയം, കാറ്റെറിന ബന്ധം പുലർത്തിയിരുന്ന തടവുകാരനെ കുറിച്ചുള്ള വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.

ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് യുവതിയെ സസ്‌പെൻഡ് ചെയ്തതെന്ന് ദി സൺ റിപ്പോർട്ട് ചെയ്യുന്നു. ” ഒരു തടവുകാരനുമായി വളരെ അടുപ്പം പുലർത്തുകയും അവിഹിതബന്ധം പുലർത്തുകയും ചെയ്തു” എന്നാരോപിച്ച് ജയിൽ ഉദ്യോഗസ്ഥയെ “സുരക്ഷാ ഉദ്യോഗസ്ഥർ ഗേറ്റിലേക്ക് കൊണ്ടുപോയി” എന്നാണ് ഒരു സ്രോതസ്സ് പത്രത്തോട് പറഞ്ഞത്. ആരോപണങ്ങൾ ശരിയാണെങ്കിൽ യുവതി “അവളുടെ കരിയർ നശിപ്പിച്ചു” എന്ന് അവർ കൂട്ടിച്ചേർത്തു.

ഫെൽതാം ജയിലിലെ തടവുകാരനുമായിട്ടാണോ അതോ മറ്റ് ജയിലിലെ തടവുകാരനുമായിട്ടാണോ കാറ്റെറിന ബന്ധം പുലർത്തിയതെന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല. ബ്രിട്ടനിൽ ജയിൽ ജീവനക്കാരും തടവുകാരും തമ്മിലുള്ള ബന്ധങ്ങൾ വർധിച്ചുവരുന്നതായി വാർത്തകൾ സൂചിപ്പിക്കുന്നു. ജനുവരിയിൽ സീരിയൽ മോഷ്ടാവുമായി സെല്ലിൽ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടതിന് മുൻ വാണ്ട്സ്‌വർത്ത് ജയിൽ ഉദ്യോഗസ്ഥ ലിൻഡ ഡി സൂസ അബ്രുവിന് 15 മാസം തടവ് ശിക്ഷ ലഭിച്ചിരുന്നു.

സമൂഹമാധ്യമങ്ങളിൽ സജീവമായ കാറ്റെറിന ടാറ്റസ് സംഭവവുമായി തനിക്ക് ബന്ധമില്ലെന്ന് നിലപാടാണ് പ്രതികരണം ആരാഞ്ഞ മാധ്യമങ്ങളെ അറിയിച്ചത്. പൊലീസ് അന്വേഷണം പുരോഗമിക്കുന്ന സംഭവത്തിൽ പ്രതികരിക്കാനില്ലെന്നാണ് ജയിൽ അധികൃതർ അറിയിച്ചിരിക്കുന്നത്.

തടവുകാരനുമായുള്ള ലൈംഗിക ബന്ധത്തിന് ശിക്ഷിക്കപ്പെട്ട ഏറ്റവും അവസാനത്തെ ജയിൽ ഉദ്യോഗസ്ഥ 26 വയസ്സുള്ള കാറ്റി ഇവാൻസാണ്. ഈ മാസം ആദ്യമാണ് അവരെ ജയിലിലടച്ചത്. എച്ച്എംപി ഡോൺകാസ്റ്ററിൽ ജോലി ചെയ്യുന്നതിനിടെ കാറ്റി മോഷ്ടവായ ഡാനിയേൽ ബ്രൗൺലിയുമായി ലൈംഗികബന്ധം ആരംഭിച്ചു. 2020ൽ ആറ് മാസത്തിനിടെ കുറ്റവാളിയുമായി ബന്ധം പുലർത്തുകയും അയാൾക്ക് വേണ്ടി ലഹരിമരുന്ന് വിറ്റ് കിട്ടിയ പണം ശേഖരിക്കുകയും ചെയ്തു. ഇക്കാര്യം മറ്റൊരു ജയിൽ ഉദ്യോഗസ്ഥനോട് കാറ്റി പറയുകയും ചെയ്തിരുന്നു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6