ഭർത്താവ് ഉപേക്ഷിച്ചതോടെ ലഹരിയുടെ വഴിയിൽ, പ്രേരണ സുഹൃത്ത്, ആദ്യം ഉപയോഗം പിന്നെ കച്ചവടം; കൂട്ടിന് മകനും….
പാലക്കാട് വാളയാറിൽ എംഡിഎംഎയുമായി അമ്മയും മകനും അമ്മയുടെ സുഹൃത്തുക്കളും എക്സൈസിന്റെ പിടിയിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കേസിൽ ഉൾപ്പെട്ട അശ്വതി ലഹരി കച്ചവടം തുടങ്ങിയത് ഭർത്താവ് ഉപേക്ഷിച്ചതിന് ശേഷമാണെന്നാണ് വിവരം. സുഹൃത്ത് മൃദുലിന്റെ പ്രേരണയിലാണ് അശ്വതി ലഹരി ഉപയോഗത്തിലേക്ക് തിരിഞ്ഞത്. പിന്നീട് ലഹരിക്കടത്തിലേക്കും അശ്വതിയെ മൃദുൽ ഒപ്പം കൂട്ടുകയായിരുന്നു. ഇക്കാര്യം അശ്വതി എക്സൈസിനോട് പറഞ്ഞുവെന്നാണ് വിവരം. അശ്വതിയും കൂട്ടുപ്രതിയായ സുഹൃത്ത് മൃദുലുമാണ് സംഘത്തിലെ പ്രധാനികൾ
No Comment.