Skip to content

chithrodayamflashnews.com

November 29, 2026 4:48 pm
വിരൽ മുറിച്ചു മാറ്റി , ഗുരുതരമായ ആരോഗ്യ പ്രേശ്നങ്ങൾ , ദിവസവും വലിയൊരു തുക മരുന്നുകൾക്കാവിശ്യം , സരിതാ നായരുടെ ഇപ്പോഴത്തെ അവസ്ഥ  കഴുത്തിൽ കത്തിവച്ചപ്പോഴും തളർന്നില്ല; സ്റ്റൂളും ഭരണിയുംകൊണ്ട് കൊള്ളസംഘത്തെ നേരിട്ട് ദമ്പതികൾ! പാലക്കാട്ടെ സിനിമാറ്റിക്കായ സ്വർണക്കവർച്ചയുടെ കഥ കാൻസറിന്റെ അവസാന ഘട്ടത്തിലെത്തിയ ബീഹാർ യുവാവിന്റെ വ്യത്യസ്തമായ ആഗ്രഹം; നർത്തകർക്ക് മേൽ വാരിയറിഞ്ഞത് 7 ലക്ഷം രൂപ! ചെയ്യാത്ത തെറ്റിന് പോക്സോ കുരുക്കിൽ 53 ദിവസം ജയിൽവാസം; രണ്ട് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ നിരപരാധിത്വം തെളിയിച്ച് തേവലക്കര സ്വദേശി; വ്യക്തിവൈരാഗ്യം തീർക്കാൻ പോലീസ് ഒത്താശയോടെ കെട്ടിച്ചമച്ച കള്ളക്കേസെന്ന് വെളിപ്പെടുത്തൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച)

സ്ത്രീകളെ എത്തിക്കുന്നത് ജോലി വാഗ്ദാനം ചെയ്തും പ്രണയം നടിച്ചും; ഇടപാടുകാർക്ക് കാഴ്ച്ചവെക്കാൻ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ വരെ; പിടിയിലായത് അന്താരാഷ്ട്ര സെ ക്സ് റാക്കറ്റിലെ കണ്ണികൾ; 23 സ്ത്രീകളെ രക്ഷപെടുത്തി

സ്ത്രീകളെ എത്തിക്കുന്നത് ജോലി വാഗ്ദാനം ചെയ്തും പ്രണയം നടിച്ചും; ഇടപാടുകാർക്ക് കാഴ്ച്ചവെക്കാൻ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ വരെ; പിടിയിലായത് അന്താരാഷ്ട്ര സെ ക്സ് റാക്കറ്റിലെ കണ്ണികൾ; 23 സ്ത്രീകളെ രക്ഷപെടുത്തി

ന്യൂ​ഡ​ൽ​ഹി​:​ ​അന്താരാഷ്ട്ര സെക്സ് റാക്കറ്റിലെ ഏഴുപേർ ഡൽ​ഹിയിൽ പിടിയിലായി. നേപ്പാളിൽ നിന്നും വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും എത്തിച്ച 23 സ്ത്രീകളെയും പൊലീസ് മോചിപ്പിച്ചു. ഡൽഹി പൊലീസ് പഹാഡ്ഘഞ്ചില്‍ നടത്തിയ റെയ്ഡിലാണ് സെക്സ് റാക്കറ്റ് കുടുങ്ങിയത്. നു​ർ​ഷേ​ദം​ ​ആ​ലം,​ ​മു​ഹ​മ്മ​ദ് ​റ​ഹു​ൽ​ ​ആ​ലം,​ ​അ​ബ്‌​ദു​ൾ​ ​മ​ന്നാ​ൻ,​ ​തൗ​സി​ഫ് ​റെ​ക്‌​സ,​ ​മു​ഹ​മ്മ​ദ് ​ജാ​രു​ൾ,​ ​ഷ​മീം​ ​ആ​ലം,​ ​മോ​നി​ഷ് ​എ​ന്നി​വ​രാ​ണ് ​അ​റ​സ്റ്റി​ലാ​യ​ത്. സംഘത്തിലെ കൂടുതൽപേർക്കായി അന്വേഷണം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു,​

ര​ഹ​സ്യ​വി​വ​ര​ത്തെ​ ​തു​ട​ർ​ന്ന് ​ഡ​ൽ​ഹി​​ ​പൊ​ലീ​സ് ​പ​ഹാ​ഡ്ഗ​ഞ്ച് ​മേ​ഖ​ലയിലെ ഹോട്ടലുകൾ ​ ​കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു​ ​തെ​ര​ച്ചി​ൽ നടത്തിയത്.​ പത്ത് നേപ്പാൾ സ്വദേശിനികൾ ഉൾപ്പെടെ 23 സ്ത്രീകളെയാണ് പെൺവാണിഭ സംഘത്തിൽനിന്നും പൊലീസ് മോചിപ്പിച്ചത്. ഇവരിൽ മൂന്നു പേർ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളാണ്. വീടുകളിലും ഹോട്ടലുകളിലും ജോലി വാഗ്ദാനം ചെയ്ത് ​പെ​ൺ​കു​ട്ടി​ക​ളെ​യും​ ​യു​വ​തി​ക​ളെ​യും​ ​ച​തി​യി​ൽ​പ്പെ​ടു​ത്തി​ ​വേ​ശ്യാ​വൃ​ത്തി​ക്കാ​യി​ ​ഡ​ൽ​ഹി​യി​ലെ​ത്തി​ക്കു​ന്ന​ ​സം​ഘ​ത്തെ​യാ​ണ് ​പി​ടി​കൂ​ടി​യ​തെ​ന്ന് ​പൊ​ലീ​സ് ​അ​റി​യി​ച്ചു.

ജോലി വാഗ്ദാനം ചെയ്തും പ്രണയം നടിച്ചും സ്ത്രീകളെ ഒരു സംഘം കടത്തുന്നതായ വിവരം പോലീസിന് ലഭിച്ചിരുന്നു. ബംഗാളില്‍നിന്നും നേപ്പാളില്‍ നിന്നുമുള്ളവരാണ് ഭൂരിഭാഗം ഇരകളും. വീടുകളിലും ഹോട്ടലുകളിലും ജോലി വാഗ്ദാനം ചെയ്ത് ഇവരെ ലൈംഗികത്തൊഴിലിലേക്ക് തള്ളിവിടുകയാണ് സംഘം ചെയ്യുന്നത്. പഹാഡ്ഘഞ്ചിലെ ചില ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ അന്യനാടുകളില്‍നിന്ന് വന്ന സ്ത്രീകള്‍ ചൂഷണം ചെയ്യപ്പെടുന്നതായി പൊലീസ് സ്ഥിരീകരിച്ചു.

ആവശ്യക്കാർ എന്ന വ്യാജേനയാണ് പൊലീസ് സെക്സ് റാക്കറ്റിനെ സമീപിച്ചത്. കാര്യങ്ങള്‍ നേരിട്ട് മനസ്സിലാക്കിയ ശേഷം നടത്തിയ റെയ്ഡിലാണ് ഏഴ് പേര്‍ പിടിയിലാകുന്നത്. ഇവര്‍ കടത്തികൊണ്ടുവന്ന് മുറിയില്‍ പൂട്ടിയിട്ടിരുന്ന 23 സ്ത്രീകളെയാണ് മോചിപ്പിച്ചത്. പ​ശ്ചി​മ​ ​ബം​ഗാ​ൾ​ ​തു​ട​ങ്ങി​ ​വി​വി​ധ ഇന്ത്യൻ​ ​സം​സ്ഥാ​ന​ങ്ങ​ളി​ൽ​ ​നി​ന്നും​ ​നേ​പ്പാ​ളി​ൽ​ ​നി​ന്നു​മാ​ണ് ​യു​വ​തി​ക​ളെ​ ​ഡ​ൽ​ഹി​ക്ക് ​കൊ​ണ്ടു​വ​രു​ന്ന​തെ​ന്ന് ​പൊ​ലീ​സ് ​ചൂ​ണ്ടി​ക്കാ​ട്ടി.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6