Skip to content

chithrodayamflashnews.com

November 29, 2026 4:49 pm
വിരൽ മുറിച്ചു മാറ്റി , ഗുരുതരമായ ആരോഗ്യ പ്രേശ്നങ്ങൾ , ദിവസവും വലിയൊരു തുക മരുന്നുകൾക്കാവിശ്യം , സരിതാ നായരുടെ ഇപ്പോഴത്തെ അവസ്ഥ  കഴുത്തിൽ കത്തിവച്ചപ്പോഴും തളർന്നില്ല; സ്റ്റൂളും ഭരണിയുംകൊണ്ട് കൊള്ളസംഘത്തെ നേരിട്ട് ദമ്പതികൾ! പാലക്കാട്ടെ സിനിമാറ്റിക്കായ സ്വർണക്കവർച്ചയുടെ കഥ കാൻസറിന്റെ അവസാന ഘട്ടത്തിലെത്തിയ ബീഹാർ യുവാവിന്റെ വ്യത്യസ്തമായ ആഗ്രഹം; നർത്തകർക്ക് മേൽ വാരിയറിഞ്ഞത് 7 ലക്ഷം രൂപ! ചെയ്യാത്ത തെറ്റിന് പോക്സോ കുരുക്കിൽ 53 ദിവസം ജയിൽവാസം; രണ്ട് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ നിരപരാധിത്വം തെളിയിച്ച് തേവലക്കര സ്വദേശി; വ്യക്തിവൈരാഗ്യം തീർക്കാൻ പോലീസ് ഒത്താശയോടെ കെട്ടിച്ചമച്ച കള്ളക്കേസെന്ന് വെളിപ്പെടുത്തൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച)

വീണാ വിജയനെ തേടി ഇഡിയും; ചോദ്യം ചെയ്യുന്നതിൽ തീരുമാനം ഉടൻ

വീണാ വിജയനെ തേടി ഇഡിയും; ചോദ്യം ചെയ്യുന്നതിൽ തീരുമാനം ഉടൻ

എസ്എഫ്ഐഒയ്ക്ക് പിന്നാലെ വീണാ വിജയനെ തേടി ഇഡിയും. എക്ാലോജിക് സിഎംആർഎൽ ഇടപാടിൽ വീണാ വിജയനെ ചോദ്യം ചെയ്യുന്നതിൽ തീരുമാനം ഉടനുണ്ടാകും. എസ്എഫ്ഐഒ കുറ്റപത്രം ലഭിച്ചശേഷം തുടർനടപടിയുണ്ടാകും. കള്ളപ്പണ ഇടപാടുകൾ കണ്ടെത്തിയതോടെ 2024ൽ ഇഡി കേസെടുത്തിരുന്നു.

മുഖ്യമന്ത്രിയുടെ മകൾ വീണയുടെ കേസിൽ ഇഡി കള്ളക്കളി സംശയിക്കുന്നെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. സ്വർണക്കടത്ത് കേസിൽ ഇഡി ചെയ്തത് കേരളം കണ്ടതാണെന്നും രമേശ് ചെന്നിത്തല അഹമ്മദാബാദിൽ പറഞ്ഞു.

അതേസമയം, വീണയുടെ എക്‌ാലോജിക് കമ്പനിയുമായുള്ള ദുരൂഹ ഇടപാടുകേസിലെ എസ്എഫ്ഐഒയുടെ തുടർനടപടികൾ തടയണമെന്ന സിഎംആർഎൽ ഹർജി ഡൽഹി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.

ഉച്ചയ്ക്ക് 2.30 നാണ് ഹർജികളിൽ വാദം കേൾക്കുക. ഹർജിയിൽ എസ്എഫ്ഐഒയ്ക്കും കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിനും കോടതി നോട്ടീസ് അയച്ചിരുന്നു. സി എം ആർ എല്ലിനായി മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ഇന്ന് ഹാജരായേക്കും.

കേസിൽ വിചാരണ തുടങ്ങാനിരിക്കെയാണ് സിഎംആർഎൽ ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകിയത്. ഹൈക്കോടതിയുടെ അനുമതി ഇല്ലാതെ വിചാരണ തുടങ്ങരുതെന്നും എസ്എഫ്ഐഒ അന്തിമ അന്വേഷണ റിപ്പോർട്ട് നൽകിയോ എന്ന് വ്യക്തമാക്കാൻ കേന്ദ്രത്തോട് നിർദേശിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്. എസ്എഫ്‌ഐഒ അന്വേഷണത്തിനെതിരെ സിഎംആർഎൽ നേരത്തെ നൽകിയ ഹർജിയിലും ഇന്ന് വാദം കേൾക്കും.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6