Skip to content

chithrodayamflashnews.com

ഓം ശ്രീ പയ്യന്നൂർ പെരുമാൾ ശരണം സമ്പൂർണ്ണവിഷുഫലം

 

മീന ശനി എടവ വ്യാഴം 1200 ാം കൊല്ല മീനമാസം 30 ന് ഉദയദി 5 0 നാഴിക 20 വിനാഴികക്ക് ( 2025 April 14ന് പുലർച്ചേ03-22 AM ന് ) ചോതി നക്ഷത്രവും കൃഷ്ണപക്ഷ പ്രതിപദതിഥിയും വരാഹ കരണവും വജ്ര നാമ ചന്ദ്രാർക്ക യോഗവും ഒത്തു ചേർന്ന് വന്ന സമയത്ത് തുലവാക്കുറിൽ മകര ലഗ്നത്തിൽ പൃഥ്വി ഭൂതോദയത്തിൽ മേട വിഷു സംക്രമം

വിഷു ഫലംശനി / വ്യാഴമാറ്റങ്ങളുടെ പാശ്ചത്തലത്തിൽ
പൊതുവായി തയ്യാറാക്കിയതു
2025 മാർച്ച് മാസം 29 ന് രാത്രി 9-44 (PMന് ) ശനി കുംഭം രാശിയിൽ നിന്ന് മീനം രാശിയിലേക്ക പ്രവേശിക്കുകയാണ്.
അതുപോലെ 2025 മെയ് മാസം 14ന് വ്യാഴം എടവം രാശിയിൽ നിന്ന് മിഥുനം രാശിയിലേക്ക് മാറുകയാണ് ഒരോ രാശിക്കുറുകാർക്കും ശനി മാറ്റം എങ്ങനെ ശനി ദോഷത്തിനെന്തല്ലാം പരിഹാരങ്ങൾ ചെയ്യണം
ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ തയ്യാറാക്കിയത്


മേടം രാശി – (അശ്വതി ഭരണി: കാർത്തിക ആദ്യപാദo ) ഈ രാശിയിൽ ജനിച്ചവർക്ക് ഏഴര ശനി ദോഷം തുടങ്ങുകയാണ്. 2025 മെയ് 14 വരെ വ്യാഴം അനുകൂലത്തിലുള്ളതുകൊണ്ട് ശനി ദോഷകാഠിന്യം ഉണ്ടാവുകയില്ല വ്യാഴമാറ്റത്തോടുകൂടി ഇക്കൂട്ടർ വളരെയധികം ശ്രദ്ധിയ്ക്കണം യാത്ര ദുരിതങ്ങളു സാമ്പത്തിക പ്രയാസങ്ങളും നല്ല പോലെ അലട്ടും കുടുംബാoഗങ്ങൾക്കു രോഗദുരിതങ്ങൾക്ക്സാദ്ധ്യതയുള്ള സമയമാണ് – വീട്ടുപകരണങ്ങൾക്കായി പണം ചിലവഴിക്കണ്ടി വരും വാഹനത്തിന് കേടുപാടുകൾക്ക് സാദ്ധ്യത ഉന്നത പഠന o ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ തടസ്സങ്ങൾ പ്രതീക്ഷിക്കണ്ട സമയമാണ് മേലധികാരികൾ അകാരണമായി അനിഷ്ടത്തിൽ പെരുമാറും ദോഷപരിഹാരമായി അയ്യപ്പസ്വാമിക്ക് നീരാജനം സമർപ്പിക്കുകയും എള്ളുപായസം വെച്ച് കാക്കയ്ക്ക് കൊടുക്കുകയു ചെയ്താൽ ദോഷ കാഠിന്യം കുറയ്ക്കാം


എടവം രാശി – (കാർത്തിക അവസാന മൂന്ന് പാദം രോഹിണിയുംമകീര്യം ആദ്യ രണ്ട് പാദവു o ), ഈരാശിക്കാർക്ക് കഴിഞ്ഞ രണ്ടര വർഷമായി അനുഭവിക്കുന്ന കണ്ടകശനിദോഷം തീർന്നു കിട്ടുകയാണ്കർമ്മ വിഘ്നങ്ങൾ മാറി കിട്ടും – നിർത്തിവെച്ച ചില സംഗതികൾ പുനരാരംഭിക്കുവാൻ സാഹചര്യങ്ങൾ ഒത്തുവരും 2025 May 14 മുതൽ അനുകൂല സമയം തുടങ്ങു. സാമുഹിക -രാഷ്ട്രിയ രംഗങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് ഈ വർഷം പുതിയ സ്ഥാനങ്ങളും പദവികളുമലങ്കരിക്കണ്ടി വരും വ്യവാഹരങ്ങളിലുള്ളവർക്ക് അനുകൂല വിധികൾ പ്രതീക്ഷിക്കാം മനസ്സിൽ ഉന്മേഷം പകരുന്ന ചില സന്ദേശങ്ങൾ ലഭിക്കും ആൺമക്കളുടെ വിവാഹ കാര്യങ്ങളിൽ അനുകൂല തീരുമാനമുണ്ടാകും


മിഥുനം രാശീ – (മകീര്യം അവസാന പകുതിയും തിരുവാതിരയും പൂണർതം ആദ്യ മൂന്ന് പാദവും ) ഈ രാശിയിൽ ജനിച്ചവർക്ക് കണ്ടകശനിദോഷം തുടങ്ങുകയാണ് ഈ കൂട്ടർക്ക വ്യാഴവും അനിഷ്ടസ്ഥാനത്താണ് സഞ്ചരിക്കുന്നതു തൊഴിൽ തടസ്സങ്ങളും ആരോഗ്യപ്രശ്നങ്ങളെ കൊണ്ട് ഉം ബുദ്ധിമുട്ടന്ന സമയമാണ് ‘ശനീശ്വരപ്രീതിയ്ക്ക് വേണ്ടി ശനിയാഴ്ച വ്രതം എടുത്തു ശാസ്താവിന് നീരാജനം സമർപ്പിക്കുക പൂർവ്വീക സ്വത്തുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അനുകൂല തീരുമാനം കിട്ടുവാൻ താമസമുണ്ടാകും ,ധനപരമായ പ്രയാസങ്ങൾ മാറി കിട്ടുവാൻ മറ്റു മാർഗ്ഗങ്ങൾ തേടണ്ടി വരും – അകന്ന് നില്ക്കുന്ന ബന്ധുക്കളുടെസമാഗമം ഉണ്ടാകും ഇവയെല്ലാമാണ് ,


കർക്കിടകം രാശി (പൂണർതം അവസാന പാദവും പൂയ്യവും ആയില്യവും ) ഈ ശനി മാറ്റം ഈ രാശിയിൽ ജനിച്ചവർക്ക് ഏറെ നേട്ടങ്ങളുണ്ടാക്കുന്നക്കലഘട്ടമാണ് – രണ്ടര വർഷമായി നിലനിന്നിരുന്ന അഷ്ടമശനി ദോഷംപൂർ ണ്ണമായി മാറി കിട്ടുംലോട്ടറി ഭാഗ്യങ്ങൾക്കനുകൂല സമയമാണ്ഭൂമി വില്പ്പന ഉദ്ദേശിച് നില്ക്കുന്നവർക്ക് ചില അനുകൂല അന്വേഷണങ്ങൾ വന്നുചേരും, മക്കളുടെ തൊഴിൽ / വിവാഹ ‘ കാര്യങ്ങളിൽ സന്തോഷകരമായ വർത്തകൾ കേൾക്കാനിടവരും ഗുണം ദൂര സഞ്ചാരം ജന സ്നേഹം ലഭിക്കും ശാസ്ത ഭജനം – ഗുണഫലങ്ങൾ വർദ്ധിപ്പിക്കാൻ സഹായിക്കും


ചിങ്ങം രാശി -(മകം പൂരം ഉത്രം ആദ്യ പാദം) മീനത്തിലേക്കുള്ള ശനിയുടെ മാറ്റം ഈ നക്ഷത്രജാതർക്കു ആദ്യം രണ്ട് മാസമോ ശാനു ഭവായിരിക്കും വ്യാഴമാറ്റം വരുന്ന തോട് കൂടി ധനതടസ്സങ്ങൾ മാറി കിട്ടും. തൊഴിൽ രംഗത്തെ തടസ്സങ്ങൾ മാറി കിട്ടും കോടതിവ്യവാഹരങ്ങളിൽ അനുകൂല വിധികൾ കേൾക്കാം മേലധികാരികളിൽ നിന്നനു കൂല സമീപനം പ്രതീക്ഷിക്കാം സർക്കാറാനുകൂല്യങ്ങൾ അനുകൂല മറുപടി പ്രതീക്ഷിയ്ക്കാം സ്ഥാനകയറ്റം കർമ ഗുണം, ശനിജപ o വഴിപാടും ശാസ്തവിന് നീരാജന സമർപ്പണവും കാക്കയ്ക്ക് എള്ളൂ ചോറു കൊടുക്കുന്നതും ദോഷാനുഭവങ്ങൾ കുറയ്ക്കാൻ സഹായിക്കും


കന്നി രാശി – (ഉത്രം അവസാന മൂന്ന് പാദവും ) ഈരാശിജാതർക്ക് കണ്ടകശനിദോഷം തുടങ്ങുകയായി ദാമ്പത്യ അനൈക്യമനുഭവിക്കുന്ന ദമ്പതിമാർ പ്രത്യേകം ശ്രദ്ധിയ്ക്കണം – അഭിപ്രായവിത്യാസം മൂർച്ചിക്കാതിരിക്കുവാൻ പ്രത്യേകം ശ്രദ്ധിയ്ക്കണം വിവാഹം പറഞ്ഞുറപ്പിച്ചവർക്ക് വീണ്ടും കാലതാമസം ഉണ്ടാ േയക്കാം ക്രയവിക്രയങ്ങളിൽ കാലതാമസം വന്നേക്കാം,കർമ്മ മേഖലയിൽ മേലുദ്യോഗസ്ഥർ അനിഷ്ട മനോഭാവത്തിൽ പെരുമാറും , ആരോഗ്യം ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ വേണേ o, ജന സ്നേഹം കുറയും,ഇവ ഈ വർഷത്തെ വിഷു ഫലം


തുലാവം രാ (ചിത്തിര അവസാന പകുതിയും ചോതിയും വിശാഖം ആദ്യ മൂന്ന് പാദവും ചേർന്നത്) ഈ വർഷം തുടക്കം പല വിധ പ്രയാസങ്ങളെ കൊണ്ട് ബുദ്ധിമുട്ടും സാമ്പത്തിക ഞെരുക്കം നന്നായി അനുഭവപ്പെടും സഹായികൾ ശത്രുക്കളെ പോലെ പെരുമാറും – 2025 May 14 വരെ വളരെയധികം ശ്രദ്ധിക്കണം നീക്കങ്ങളറിഞ്ഞു -ക്രയവിക്രയയങ്ങളിൽ പ്രതീക്ഷിചലാഭംവരില്ല വിജയത്തിന് കഠിനപരിശ്രമവേണ്ട കാലമാണ് -ശനി ശ്വര പ്രീതിയ്ക്ക് ശാസ്താ ഭജനവും വ്യാഴപ്രീതിക്ക് വിഷ്ണുഭജനവും ദോഷഫലങ്ങൾ കുറക്കുവാൻ സഹായിക്കും – ഇവയാണ് ഈ രാശിജാതർക്ക് പൊതുഫലം


വൃശ്ചികം രാശി ,(വിശാഖം അവസാനപാദവും അനിഴവും തൃക്കേട്ടയും ചേർന്നതു്) ഈ രാശിയിൽ ജനിച്ചവർക്ക് ഇവർഷം ആദ്യപകുതി വരെ ഗുണാധിക്യമുള്ള വർഷമായിരിക്കും വിവാഹ കാര്യങ്ങളിൽ തീരുമാനമാകത്ത യുവാക്കൾക്ക് ചില അനുകൂല സാഹചര്യങ്ങൾ വന്നുചേരും ശത്രുക്കൾ വർദ്ധിയ്ക്കും, വാഹന രേഖകൾ സംബന്ധിച്ച് ചില പ്രശ്നങ്ങൾ വരുവാൻ സാദ്ധ്യതയുള്ള സമയമാണ് – വേണ്ടപ്പെട്ടവരിൽ നിന്ന് അഭിമാനക്ഷതമുള്ള വാക്കുകൾ കേൾക്കണ്ട സാഹചര്യം പുത്രസ്നേഹം കുറയും ബന്ധനാവസ്ഥ സംജാതമാകും ഇവയാണ് വൃശ്ചിക രാശിജാതരുടെ ഈ വർഷത്തെപൊതു വിഷുഫലം


ധനു രാശി – (മൂലം ,പൂരാടം, ഉത്രാടം ആദ്യപാദം ) ധനു രാശിയിൽ ജനിച്ചവർക്ക് ഈവിഷു ഫലം പൊതുവെ ഗുണപ്രദമല്ല കണ്ടകശനിയും തുടക്കത്തിൽ വ്യാഴത്തിൻ്റെ അനിഷ്ട സ്ഥിതിയിലുള്ള സഞ്ചാരവും ദോഷാധിക്യം കൂടുവാനാണ് സാദ്ധ്യത കാണുന്നതു .വിദേശ യാത്രയ്ക്ക് ശ്രമിക്കുന്നവർക്ക് കാലതാമസം ഉണ്ടാകാനുള്ള സൂചനകൾ ലഭിക്കും. കാർഷിക മേഖലയിലുള്ളവർക്ക് കാലാവസ്ഥാ വ്യതിയാനം മൂലം കൃഷിനഷ്ടം സംഭവിക്കുവാൻ സാദ്ധ്യത കാണുന്നു കുടുംബാംഗങ്ങളുടെ ആരോഗ്യ കാര്യത്തിലും കൂടുതൽ ശ്രദ്ധവേണ്ട സമയമാണ് – സ്ഥാനകയറ്റം പ്രതീക്ഷിക്കുന്ന ജീവനക്കാർക്ക് പകുതിയ്ക്ക് ശേഷം സൂചനകൾ ലഭിക്കും ദോഷഫലത്തെ തടയുവാൻ ശാസ്താഭജനവും മഹാവിഷ്ണുഭജന സവും തുടരുക.


മകരം രാശി – (ഉത്രാടം അവസാന മൂന്ന് പാദവും തിരുവോണവും അവിട്ടംആദ്യ പകുതിയും ചേർന്നത് ) മകരം രാശിജാതർക്ക് ഈ വിഷു ഫലം ഗണാധിക്യമുള്ള വർഷമാണ്. ശനിദോഷം മാറിയ സമയമാണ്. മക്കളുടെ ഉപരിപഠനത്തിന് ശ്രമിക്കുക്കുന്നവർ ശ്രദ്ധിച്ച് കൈര്യം ചെയ്യണ്ട സമയമാണ് പാഴ്ചിലവ് വന്നുചേരുവാൻ സാദ്ധ്യത കാണുന്നു കാര്യവിജയം, വിട് നിർമ്മാണം ആഗ്രഹിക്കുന്നവർക്ക അനുകൂല വർഷമാണ് സൗഭാഗ്യം, ധൈര്യം കാര്യവിജയം പുത്ര മിത്ര സുഖംഈ വർഷം പകുതിയ്ക്ക് ശേഷം കാര്യങ്ങളിൽ തടസ്സമോ കാലതാമസമോ വന്ന് ചേരും- അപ്പോൾ വ്യാഴപ്രീതിക്ക് വേണ്ടി ജന്മനക്ഷത്ര ദിവസം വിഷ്ണുഭഗവാന് നെയ്യ് വിളക്കും തുളസിമാലയും സമർപ്പിച്ച് പ്രാർത്ഥിക്കുക. ഇതാണ് ഈ കുട്ടരുടെ ഈ വർഷത്തെ പൊതുലഫലം


കുംഭം രാശി (അവിട്ടം അവസാന പകുതിയും ചതയവും പൂരുരുട്ടാതി ആദ്യ മൂന്ന് പാദവും ചേർന്നതു്, ) ഈ വർഷം കുംഭം ജന്മരാശിയായിട്ടുള്ളവർക്ക് പൂർവ്വിക സ്വത്ത് അനുഭവയോഗ്യമാകും വാഹനവുമായി ബന്ധപ്പെട്ട രേഖകളിൽ ചില പ്രയാസങ്ങൾ പ്രതീക്ഷിക്കണം. പകുതിയ്ക്ക് ശേഷമാണ് ഗുണാധിക്യമുണ്ടാവുക. ക്ഷേത്രസംബന്ധമായ തോ തറവാട് സംബന്ധമായതോ ആയ ചില പ്രത്യേക ഉത്തരവാദിത്വങ്ങൾ ഏറ്റടുക്കണ്ടി വരും. ജോലിസ്ഥലത്തു പ്രവർത്തന സ്വാതന്ത്ര്യവും ചുമതലയും കൂടുംവീടു നിർമ്മിക്കുന്നതിനെ കുറിച്ചുള്ള ആലോചനകൾ നടപ്പിലാക്കും- കാർഷികമേഖലയിലുള്ളവർക്ക് വേണ്ടത്ര വിജയം കിട്ടില്ല. പൊതുവിൽ കാര്യവിജയംമനസന്തേഷം ധനന ലാഭം, സുഖo ഇവയാണ് വാർഷിക വിഷു പൊതുഫലം* നവഗ്രഹപൂജയിൽ ശനിക്കും വ്യാഴത്തിനും വേണ്ടി പ്രാധാന്യം കൊടുത്തു പ്രാർത്ഥിയ്ക്കുക


മീനം രാശീ (പൂരുരുട്ടാതി അവസാനപാദവും ഉത്രട്ടാതിയും രേവതിയും ചേർന്നത് ) മീനം രാശിയിൽ ജനിച്ചവർക്ക് ഈ വർഷം തുടക്കം ജന്മശ്ശനിയും വ്യാഴത്തിൻ്റെ വിക്രമ സ്ഥിതിയും വേണ്ടത്ര ഗുണകരമല്ല പ്രവർത്തികളിൽ കാലതാമസം , ധനനഷ്ടസാദ്ധ്യതകൾ കൂടുതൽ വിദേശ യാത്രയാഗ്രഹിക്കുന്നവർക്ക് യാത്ര തരപ്പെടുമെങ്കിലും തൊഴിലിൽ ബുദ്ധിമുട്ട് , ദേഹാസ്വസ്ഥ്യം, മുതലായ പ്രതീക്ഷിക്കണംകർമ്മ മേഖലയിൽ സാവധാനവിജയം , ധന വളർച്ചയിൽ കുറവ്ഇവയാണ് ഈ വർഷത്തെ പൊതു വിഷു ഫലം ദോഷഫലം കുറയ്ക്കാൻ മാസത്തിലൊരു ശനിയാഴ്ച ശാസ്താവിന് എള്ള് തിരികത്തിച്ച് സമർപ്പിക്കുക ജന്മനക്ഷത്ര ദിവസം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നെയ്യ് വിളക്കും തുളസ്സി മാലയും പാൽപ്പായസവും വഴിപാട് സമർപ്പിപ്രസാദം സ്വീകരിച്ചാൽ ദോഷഫലശക്തി കുറക്കുവാൻ സാധിക്കും – ഈശ്വരോ രക്ഷതു !!!!

ജ്യോതിഷ സേവനങ്ങൾ Online ലും ലഭ്യമാണ് ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ 954405 4161

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6