കണ്ണൂരിൽ വിദ്യാർത്ഥികളുമായി പോയ ബസ് തല കീഴായി മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്
കൊയ്യത്ത് സ്കൂൾ ബസ് മറിഞ്ഞ് വിദ്യാർത്ഥികൾക്കടക്കം പരിക്ക്. മർക്കസ് സ്കൂളിന്റെ ബസാണ് തലകീഴായി മറിഞ്ഞത്. കുട്ടികളടക്കം 20 ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ മയ്യിലിലെയും കണ്ണൂരിലെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
വളവിൽ വച്ച് നിയന്ത്രണം വിട്ട ബസ് മറിയുകയായിരുന്നു. മരത്തിൽ തടഞ്ഞു നിന്നതിനാൽ വലിയ അപകടം ഒഴിവായി. 28 വിദ്യാർത്ഥികളും നാല് മുതിർന്ന ആളുകളും ബസിലുണ്ടായിരുന്നു. മർക്കസിലെ അദ്ധ്യാപകന്റെ മകന്റെ വിവാഹ സൽക്കാരത്തിന് പോകുമ്പോഴാണ് അപകടം നടന്നത്. ഹോസ്റ്റലിൽ താമസിക്കുന്നവരാണ് ബസിലുണ്ടായിരുന്ന വിദ്യാർത്ഥികൾ. പരിക്കേറ്റ ആരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം.
No Comment.