Skip to content

chithrodayamflashnews.com

November 29, 2026 8:06 am
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

ഒവുങ്ങരയിൽ നിന്ന് എം. ഡി.എം.എ പിടിച്ച കേസിലെ രണ്ട് പ്രതികൾ കൂടി പിടിയിൽ.

ഒവുങ്ങരയിൽ നിന്ന് എം. ഡി.എം.എ പിടിച്ച കേസിലെ രണ്ട് പ്രതികൾ കൂടി പിടിയിൽ.

കുന്നമംഗലം: ഒവുങ്ങരയിൽ 38.6 ഗ്രാം എം. ഡി.എം.എ പിടിച്ച കേസിലെ രണ്ട് പ്രതികൾ കൂടി പിടിയിൽ.പത്തനംതിട്ട കുലശ്ശേകരപതി സ്വദേശി ചുട്ടിപ്പാറ ആദിൽ മുഹമ്മദ് (23), മാനന്തവാടി വാലാട്ട് സ്വദേശി കുന്നോത്ത് മുഹമ്മദ് റിയാസ് (23) എന്നിവരെയാണ് കുന്ദമംഗലം പൊലീസ് ബംഗളൂരുവിൽനിന്ന് പിടികൂടിയത്.

ബംഗളൂരുവിൽനിന്ന് കാറിൽ കടത്തുകയാ യിരുന്ന 38.6 ഗ്രാം എം.ഡി.എം.എയുമായി ഫെബ്രുവരി 20ന് കുന്ദമംഗലം ഒവുങ്ങരയിൽ ഫറൂഖ് പുറ്റെക്കാട് സ്വദേശികളായ വെട്ടിയാട്ടിൽ ഷഫ്വാൻ (31), ഞാവേലി പറമ്പിൽ ഷഹദ് (27) എന്നിവരെ സിറ്റി ഡാൻസാഫ് ടീ മും കുന്ദമംഗലം എസ്‌.ഐ എ. നിതിന്റെ നേതൃത്വത്തിലുള്ള പൊലീസും ചേർന്ന് അറസ്റ്റ്’ ചെയ്തിരുന്നു.

ഇവരെ ചോദ്യം ചെയ്‌തതിൽനിന്ന് പ്രതികൾ എം.ഡി.എം.എ മൊത്തമായി വാങ്ങുന്നത് ബംഗളൂരുവിൽ നിന്നാണെന്ന് മനസ്സിലാക്കി യിരുന്നു. തുടർന്ന് കുന്ദമംഗലം പൊലീസ് സൈബർ സെല്ലുമായി ബന്ധപ്പെട്ട് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിൽ കൂട്ടുപ്രതികളെ കുറിച്ച് മനസ്സിലാക്കുകയും അവരുടെ വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു.

കൂട്ടുപ്രതികളെ ബംഗളൂരുവിൽനിന്ന് കുന്ദമംഗലം പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്‌ടർ കിരണിന്റെ നിർദേശപ്രകാരം എസ്.ഐ നിതിൻ, എസ്.സി.പി.ഒമാരായ ബിജു മുക്കം, അജീഷ് താമരശ്ശേരി, വിജേഷ് പുല്ലാളൂർ എന്നിവർ ചേർന്ന് കസ്റ്റഡിയിൽ എടുത്തു.പ്രതികളെ ചോദ്യം ചെയ്ത‌തിൽനിന്ന് പ്രതികൾ ബംഗളൂരുവിൽ ഊബർ ടാക്‌സി ഓടിക്കുന്നവരാണെന്നും ഈ ജോലിയുടെ മറവിൽ ആണ് ഇവർ എം.ഡി.എം.എ കൈമാറ്റം ചെയ്‌തിരുന്നത്‌ എന്നും കേരളത്തിലേക്ക് എം.ഡി.എം.എ കടത്തുന്നവരുമായി ബന്ധപ്പെട്ട് അവർക്ക് വേണ്ട മയക്കുമരുന്ന് ബംഗളൂരുവിലെ മൊത്തവിതരണക്കാരിൽനിന്ന് വാങ്ങി നൽകുകയാണ് ഇവർ ചെയ്‌തു വരുന്നത് എന്നും കുന്ദമംഗലം പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു

5 Comments
Whatsapp Image 2024 04 01 At 18.33.29 B82062e6