Skip to content

chithrodayamflashnews.com

November 28, 2026 10:45 am

ഇനി ഇവയുടെ വില കുത്തനെ കുറയും; ചൈനയില്‍ നിന്ന് സാധനങ്ങള്‍ ഇന്ത്യയിലേക്ക് ഒഴുകും

ഇനി ഇവയുടെ വില കുത്തനെ കുറയും; ചൈനയില്‍ നിന്ന് സാധനങ്ങള്‍ ഇന്ത്യയിലേക്ക് ഒഴുകും

അമേരിക്കയും ചൈനയും തമ്മിലുള്ള താരിഫ് പോര് ഇന്ത്യക്ക് നേട്ടമാകാന്‍ സാദ്ധ്യതയെന്ന് പ്രതീക്ഷ. ചൈനീസ് ഉത്പന്നങ്ങള്‍ക്ക് അമേരിക്ക വന്‍ നികുതി ചുമത്തിയതോടെ ഇന്ത്യയിലേക്ക് കയറ്റുമതി വര്‍ദ്ധിപ്പിക്കാനാണ് ചൈനീസ് നീക്കം. അഞ്ച് ശതമാനം വരെ വിലക്കുറവില്‍ ഇന്ത്യന്‍ വിപണിയില്‍ സാധനം ഇറക്കാനാണ് തീരുമാനമെന്ന് വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അമേരിക്ക ചുമത്തിയ ഭീമമായ നികുതിയെ മറികടക്കാന്‍ ഇന്ത്യയേക്കാള്‍ വലിയ വിപണി വേറെയില്ലെന്ന് ചൈനയ്ക്ക് നന്നായി അറിയാം.

ഇലക്ട്രോണിക്‌സ് മേഖലയിലായിരിക്കും കൂടുതലും ഇറക്കുമതി ഇന്ത്യയില്‍ നടക്കുക. ഇന്ത്യന്‍ കമ്പനികളുമായി പ്രാഥമിക ചര്‍ച്ചകള്‍ കഴിഞ്ഞതായിട്ടാണ് സൂചനകള്‍. അഞ്ച് ശതമാനം വരെ വിലക്കുറവിലായിരിക്കും സാധനങ്ങള്‍ ഇന്ത്യയിലേക്ക് എത്തുക. ഇന്ത്യയിലെ ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങളില്‍ ഉപയോഗിക്കപ്പെടുന്ന ഘടകങ്ങളില്‍ ശരാശരി നാലില്‍ മൂന്ന് ഭാഗവും ചൈനയില്‍ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. ഫ്രിഡ്ജ്, ടിവി, സ്മാര്‍ട്ട്ഫോണ്‍ തുടങ്ങിയവ വിലക്കുറവില്‍ ലഭ്യമാകാനാണ് സാഹചര്യം ഒരുങ്ങുന്നത്.കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ ഇലക്ട്രോണിക്‌സ് ഘടകങ്ങളുടെ ഇറക്കുമതി 36.7 ശതമാനം ഉയര്‍ന്ന് 3,440 കോടി ഡോളറിലെത്തിയിരുന്നു. ഇന്ത്യയില്‍ ഉപയോഗിക്കുന്ന സ്മാര്‍ട്ട്ഫോണ്‍ ഘടകങ്ങളില്‍ 75 ശതമാനവും ചൈനയില്‍ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. ചൈനയില്‍ നിന്നുള്ള യുഎസ് കയറ്റുമതി നിര്‍ത്തിവച്ചിരിക്കുകയാണ്. വിവിധ കമ്പനി പ്രതിനിധികളുമായി ചൈനീസ് കമ്പനികള്‍ നടത്തിയ ചര്‍ച്ചയില്‍ ഇന്ത്യയിലെ വിപണിയില്‍ കൂടുതല്‍ വിലക്കുറവ് വേണമെന്നാണ് ഇന്ത്യന്‍ കമ്പനികള്‍ ഉന്നയിച്ചിരിക്കുന്ന ആവശ്യം.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6