പുരുഷന്മാർക്ക് ആർത്തവമുണ്ടായാൽ ആണവയുദ്ധം നടന്നേനെയെന്ന് ജാൻവി കപൂർ; പുരുഷന്മാർക്ക് താഴ്ത്തിക്കെട്ടുന്ന നോട്ടവും സ്വരവുമെന്നും താരം
പുരുഷന്മാർക്ക് ആർത്തവമുണ്ടായാൽ ആണവയുദ്ധം നടന്നേനെയെന്ന് നടി ജാൻവി കപൂർ. സ്ത്രീകളുടെ ആർത്തവ കാലത്തോട് ചില പുരുഷൻമാരുടെ മനോഭാവത്തെ കുറിച്ച് സംസാരിക്കവെയാണ് താരം ഇത്തരത്തിൽ പ്രതികരിച്ചത്. ചിലരുമായി വാദപ്രതിവാദത്തിൽ ഏർപ്പെടുമ്പോൾ ‘ഇത് മാസത്തിലെ ആ സമയമാണോ?’ എന്നാണ് പുരുഷന്മാർ ചോദിക്കാറുള്ളതെന്നും താരം പറയുന്നു. താഴ്ത്തിക്കെട്ടുന്ന നോട്ടവും സ്വരവും പുരുഷന്മാരിൽ നിന്നും ഉണ്ടാവുമെന്നും നടി കൂട്ടിച്ചേർത്തു. ഒരു അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
താരത്തിന്റെ വാക്കുകൾ ഇങ്ങനെ…
”ഞാൻ വാദിക്കാൻ ശ്രമിക്കുമ്പോഴോ എന്റെ പോയിന്റ് വ്യക്തമാക്കുമ്പോഴോ, ‘ഇത് മാസത്തിലെ ആ സമയമാണോ?’ എന്ന് ചോദിക്കുന്നവരുണ്ട്. എന്നാൽ നിങ്ങൾ ആത്മാർത്ഥമായി സഹാനുഭൂതി കാണിക്കുന്നുണ്ടെങ്കിൽ, ‘നിങ്ങൾക്ക് ഒരു മിനിറ്റ് വേണോ? ഇത് മാസത്തിലെ ആ സമയമാണോ?’ എന്ന് പറയുക. രണ്ടും തമ്മിൽ വ്യത്യാസമുണ്ട്. അതെ, പലപ്പോഴും, ഞങ്ങൾക്ക് ഒരു മിനിറ്റ് ആവശ്യമാണ്.”
”കാരണം നമ്മുടെ ഹോർമോണുകൾ ആ സമയത്ത് വ്യത്യസ്തമാണ്, നമ്മൾ കടന്നുപോകുന്ന വേദന അത്രയാണ്. ആ യഥാർത്ഥ പരിഗണന എല്ലായ്പ്പോഴും സ്വാഗതാർഹമാണ്. പക്ഷേ ആ താഴ്ത്തിക്കെട്ടുന്ന നോട്ടവും സ്വരവും കാരണം പുരുഷന്മാർക്ക് ഈ വേദനയും മാനസികാവസ്ഥയിലെ മാറ്റങ്ങളും ഒരു മിനിറ്റ് പോലും സഹിക്കാൻ കഴിയില്ല എന്ന് ഞാൻ ഉറപ്പിച്ചു പറയുന്നു. പുരുഷന്മാർക്ക് ആർത്തവമുണ്ടായാൽ എങ്ങനെ ആണവയുദ്ധം പൊട്ടിപ്പുറപ്പെടുമെന്ന് ആർക്കറിയാം”
അതേസമയം, ‘പെഡ്ഡി’ ആണ് ജാൻവിയുടെതായി ഇനി റിലീസിന് ഒരുങ്ങുന്ന ചിത്രം. രാം ചരണിന്റെ നായിക ആയാണ് ജാൻവി സിനിമയിൽ വേഷമിടുന്നത്.
No Comment.