പത്തനംതിട്ട റാന്നി ചെല്ലക്കാട് ഭാഗത്ത് ഇന്ന് കാറും കെഎസ്ആർടിസി ബസും ഇടിച്ചുണ്ടായ അപകടത്തിൽ പാസ്റ്റർക്ക് ദാരുണാന്ത്യം.
ഐപിസി റാന്നി വെസ്റ്റ് സെന്ററിലെ പൂവന്മല സഭയിലെ പാസ്റ്റർ സണ്ണി ഫിലിപ്പ് (60) ആണ് മരിച്ചത്. വിദേശത്ത് നിന്നും അവധിക്ക് വന്ന മകനുമായി കാറിൽ വിമാനത്താവളത്തിൽ നിന്ന് വീട്ടിലേക്ക് വരുമ്പോഴാണ് അപകടത്തിൽ പെട്ടത്. ഭാര്യ ഡോളി. മക്കൾ ഗ്ലാഡിസ്, ബ്ലസി.

No Comment.