Skip to content

chithrodayamflashnews.com

November 29, 2026 4:24 pm
വിരൽ മുറിച്ചു മാറ്റി , ഗുരുതരമായ ആരോഗ്യ പ്രേശ്നങ്ങൾ , ദിവസവും വലിയൊരു തുക മരുന്നുകൾക്കാവിശ്യം , സരിതാ നായരുടെ ഇപ്പോഴത്തെ അവസ്ഥ  കഴുത്തിൽ കത്തിവച്ചപ്പോഴും തളർന്നില്ല; സ്റ്റൂളും ഭരണിയുംകൊണ്ട് കൊള്ളസംഘത്തെ നേരിട്ട് ദമ്പതികൾ! പാലക്കാട്ടെ സിനിമാറ്റിക്കായ സ്വർണക്കവർച്ചയുടെ കഥ കാൻസറിന്റെ അവസാന ഘട്ടത്തിലെത്തിയ ബീഹാർ യുവാവിന്റെ വ്യത്യസ്തമായ ആഗ്രഹം; നർത്തകർക്ക് മേൽ വാരിയറിഞ്ഞത് 7 ലക്ഷം രൂപ! ചെയ്യാത്ത തെറ്റിന് പോക്സോ കുരുക്കിൽ 53 ദിവസം ജയിൽവാസം; രണ്ട് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ നിരപരാധിത്വം തെളിയിച്ച് തേവലക്കര സ്വദേശി; വ്യക്തിവൈരാഗ്യം തീർക്കാൻ പോലീസ് ഒത്താശയോടെ കെട്ടിച്ചമച്ച കള്ളക്കേസെന്ന് വെളിപ്പെടുത്തൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച)

കുവൈത്തിൽ മലയാളികൾ കൂടുതലുള്ളിടത്ത് പരിശോധന; അനധികൃത സ്ഥാപനങ്ങൾ അടപ്പിച്ചു,147 പേർ പിടിയിൽ

കുവൈത്തിൽ മലയാളികൾ കൂടുതലുള്ളിടത്ത് പരിശോധന; അനധികൃത സ്ഥാപനങ്ങൾ അടപ്പിച്ചു,147 പേർ പിടിയിൽ

കുവൈത്തിൽ മലയാളികൾ എറ്റവും കൂടുതൽ താമസിക്കുന്ന ജലീബ് അൽ ശുവൈഖ് പ്രദേശത്ത് കുവൈത്ത് ആക്ടിംഗ് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് അൽ യൂസുഫിന്റെ നേതൃത്വത്തിൽ ശക്തമായ സുരക്ഷാ പരിശോധന നടത്തി. പഴുതടച്ചുള്ള പരിശോധനയിൽ അനധികൃതമായി പ്രവർത്തിച്ച അനവധി സ്ഥാപനങ്ങൾ പൂട്ടിക്കുകയും നിരവധി നിയമലംഘനങ്ങൾ കണ്ടെത്തുകയും 147 പേർ പിടിയിലാവുകയും ചെയ്തു.

വീടുകളും മറ്റും കേന്ദ്രീകരിച്ച് നടത്തുന്ന അനധികൃത ഹോട്ടലുകളും ഭക്ഷ്യ ഉത്പാദന കേന്ദ്രങ്ങളും ഗോഡൗണുകളും അടച്ചുപൂട്ടിയ സ്ഥാപനങ്ങളിൽ ഉൾപ്പെടും. മനുഷ്യ ജീവന് അപകടമാം വിധം വൃത്തിഹീനമായ സാഹചര്യത്തിലാണ് ലൈസൻസ് പോലുമില്ലാത്ത ഹോട്ടലുകളും മറ്റും പ്രവർത്തിച്ചിരുന്നത്. ജലീബ് പ്രദേശത്തെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നേരിടുന്നതിന് ബന്ധപ്പെട്ട ഓരോ വകുപ്പും വേറിട്ട് പരിശോധനകൾ നടത്തുന്നതിന് പകരം എല്ലാ വകുപ്പുകളിലെയും ഉദ്യോഗസ്ഥർ സംയുക്തമായി പ്രവർത്തിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. അതോടൊപ്പം ഇതിനെല്ലാം മന്ത്രിയുടെ നേരിട്ടുള്ള നിരീക്ഷണവും ഉണ്ടാകും.
കഴിഞ്ഞ വർഷം മംഗഫിൽ ഉണ്ടായ തീപ്പിടിത്തത്തോടനുബന്ധിച്ച് പ്രദേശത്തെ മുഴുവൻ കെട്ടിടങ്ങളിലും പരിശോധന നടത്തുകയും നിരവധി നിയമലംഘനങ്ങൾ കണ്ടെത്തുകയും ചെയ്തിരുന്നു. ഒരിടവേളക്ക് ശേഷം പരിശോധനയിൽ അയവ് വന്നതോടെ പല കെട്ടിടങ്ങളിലും പഴയപോലെ വീണ്ടും തീപ്പിടിത്തത്തിന് വരെ കാരണമാകുന്ന അപകടകരമായ വസ്തുക്കൾ സൂക്ഷിച്ചുവരുന്നതായി താമസക്കാരിൽ നിന്ന് പരാതിയും ഉയരുന്നുണ്ട്. ഇങ്ങനെയുള്ള കെട്ടിടങ്ങളിലെ താമസക്കാർ സംഘടിച്ചുകൊണ്ട് അധികൃതർക്ക് പരാതി നൽകുകയാണെങ്കിൽ ഉടൻ തന്നെ നടപടി ഉണ്ടാകാനുള്ള സാധ്യതയേറെയാണ്. വേനൽക്കാലം ആസന്നമായതോടെ കെട്ടിടങ്ങളിൽ തീപ്പിടിത്തത്തിനുള്ള സാധ്യത വർധിച്ചുവരികയാണ്. ഈ സാഹചര്യത്തിൽ ഓരോ കെട്ടിടങ്ങളിലെയും അനധികൃത പ്രവർത്തനങ്ങൾക്കെതിരെ താമസക്കാർ സംഘടിതമായി മുന്നിട്ടിറങ്ങുകയെന്നത് മാത്രമാണ് പരിഹാരം. നിയമവിരുദ്ധമായ ഒരു പ്രവർത്തനവും വെച്ചുപൊറുപ്പിക്കില്ലെന്നും അധികൃതർ മുന്നറിയിപ്പ് നൽകി

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6