Skip to content

chithrodayamflashnews.com

Asnap 1409

ഇടുക്കി കട്ടപ്പനയില്‍ വീണ്ടും ഓണ്‍ലൈന്‍ പേയ്മെന്‍റ് തട്ടിപ്പ്

ഇടുക്കി കട്ടപ്പനയില്‍ വീണ്ടും ഓണ്‍ലൈന്‍ പേയ്മെന്‍റ് തട്ടിപ്പ്. പഴയ ബസ് സ്റ്റാന്‍ഡിന് സമീപമുള്ള വസ്ത്ര വ്യാപാര സ്ഥാപനത്തില്‍ നിന്നും വസ്ത്രം വാങ്ങിയ ശേഷം പണം അക്കൗണ്ടില്‍ നിക്ഷേപിച്ചിട്ടുണ്ടെന്ന് പറഞ്ഞ് യുവതി മുങ്ങി.കട്ടപ്പന ടൗണിലെ ഹൗസിംഗ് ബോര്‍ഡ് ഷോപ്പിംഗ് കോംപ്ലക്സിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന എറണാകുളം ടെക്സ്റ്റൈല്‍സ് എന്ന സ്ഥാപനത്തിലാണ് തട്ടിപ്പ് നടന്നത്. മൂന്നാം തിയതിയായിരുന്നു സംഭവം.ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥയാണെന്ന് സ്വയം പരിചയപ്പെടുത്തിയ യുവതി 2148 രൂപയുടെ സ്ത്രീകള്‍ ഉപയോഗിക്കുന്ന വസ്ത്രങ്ങള്‍ വാങ്ങി. തുടര്‍ന്ന് കടയിലുണ്ടായ ഓണ്‍ലൈന്‍ പേയ്മെന്‍റ് സ്കാനര്‍ വഴി പണം അയച്ചിട്ടുണ്ടെന്ന് പറഞ്ഞ ശേഷം യുവതി കടയില്‍ നിന്ന് പോവുകയായിരുന്നു. കടയടക്കുന്ന സമയത്ത് കണക്ക് പരിശോധിച്ചപ്പോള്‍ പണം കുറവുണ്ടെന്ന് കണ്ടെത്തുകയായിരുന്നു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6