കാശ്മീരിലെ നിയന്ത്രണ രേഖയ്ക്ക് സമീപം പ്രകോപനമില്ലാതെ വെടിയുതിർത്ത് പാകിസ്ഥാൻ സൈന്യം. വെടിവയ്പ്പിൽ ഇന്ത്യ തിരിച്ചടിച്ചു. സംഭവത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. നിയന്ത്രണ രേഖയ്ക്ക് സമീപം വിവിധ മേഖലകളിലാണ് വെടിവയ്പ്പുണ്ടായത്. ഇന്ത്യൻ സൈനികർ സമയോചിതമായി തിരിച്ചടിച്ചെന്നും അതിർത്തിയിലെ സുരക്ഷ ഉറപ്പാക്കിയതായും അധികൃതർ അറിയിച്ചു
ഇന്നലെയും അതിർത്തിയിൽ സമാന സംഭവം നടന്നിരുന്നു. ജമ്മു കശ്മീരിലെ ബന്ദിപ്പോര ജില്ലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ പാക് ഭീകര സംഘടനയായ ലഷ്കർ ത്വയ്ബയുടെ കമാൻഡർ അൽതാഫ് ലല്ലിയെ വധിച്ചു. ബന്ദിപ്പോരിലെ കോൾനാർ അജാസ് പ്രദേശത്തെ ഒളിസങ്കേതത്തിലായിരുന്നു ഭീകരൻ. വെടിവയ്പിൽ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർക്കും പരിക്കേറ്റു.പഹൽഗാമിൽ ഭീകരാക്രമണം നടത്തിയ ആറ് ഭീകരർക്കായി തെരച്ചിൽ വ്യാപകമാക്കിയിരിക്കുകയാണ് സൈന്യം. ആസിഫ് ഫുജി, സുലേമാൻ ഷാ, അബു തൈഹ എന്നിവരുടെ രേഖാചിത്രം സേന പുറത്തുവിട്ടു. ഈ ഭീകരൻമാരുടെ തലയ്ക്ക് 20 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിട്ടുണ്ട്. ഭീകരരുടെ ജമ്മുകാശ്മീരിലെ വീടുകൾ ബോംബുവച്ച് തകർത്തു. ഇത്തരത്തിലൊരു നടപടി ആദ്യമായാണ്. വീട്ടിലുണ്ടായിരുന്ന കുടുംബാംഗങ്ങളെ മാറ്റിയശേഷമാണ് വ്യാഴാഴ്ച രാത്രി വസതികൾ തകർത്തത്. അതേസമയം, പഞ്ചാബിലെ ഫെറോസ്പൂരിൽ അബദ്ധത്തിൽ നിയന്ത്രണരേഖ കടന്ന പശ്ചിമബംഗാൾ സ്വദേശിയായ ബിഎസ്എഫ് ഭടൻ പൂർണാം കുമാർ ഷായെ വിട്ടയയ്ക്കാൻ പാകിസ്ഥാൻ തയ്യാറായില്ല.പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ജമ്മു കാശ്മീരിലെത്തിയ കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി, ലെഫ്റ്റനന്റ് ഗവർണർ മനോജ് കുമാർ സിൻഹയുമായി കൂടിക്കാഴ്ച നടത്തി. കരസേനയുടെ നോർത്തേൺ കമാൻഡ് ആസ്ഥാനത്ത് ലഫ്റ്റനന്റ് ജനറൽ എം.വി.സുചീന്ദ്ര കുമാറുമായി സുരക്ഷാ സാഹചര്യം അവലോകനം ചെയ്തു
Awesome https://t.ly/tndaA
Awesome https://t.ly/tndaA