Skip to content

chithrodayamflashnews.com

November 29, 2026 4:14 pm
വിരൽ മുറിച്ചു മാറ്റി , ഗുരുതരമായ ആരോഗ്യ പ്രേശ്നങ്ങൾ , ദിവസവും വലിയൊരു തുക മരുന്നുകൾക്കാവിശ്യം , സരിതാ നായരുടെ ഇപ്പോഴത്തെ അവസ്ഥ  കഴുത്തിൽ കത്തിവച്ചപ്പോഴും തളർന്നില്ല; സ്റ്റൂളും ഭരണിയുംകൊണ്ട് കൊള്ളസംഘത്തെ നേരിട്ട് ദമ്പതികൾ! പാലക്കാട്ടെ സിനിമാറ്റിക്കായ സ്വർണക്കവർച്ചയുടെ കഥ കാൻസറിന്റെ അവസാന ഘട്ടത്തിലെത്തിയ ബീഹാർ യുവാവിന്റെ വ്യത്യസ്തമായ ആഗ്രഹം; നർത്തകർക്ക് മേൽ വാരിയറിഞ്ഞത് 7 ലക്ഷം രൂപ! ചെയ്യാത്ത തെറ്റിന് പോക്സോ കുരുക്കിൽ 53 ദിവസം ജയിൽവാസം; രണ്ട് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ നിരപരാധിത്വം തെളിയിച്ച് തേവലക്കര സ്വദേശി; വ്യക്തിവൈരാഗ്യം തീർക്കാൻ പോലീസ് ഒത്താശയോടെ കെട്ടിച്ചമച്ച കള്ളക്കേസെന്ന് വെളിപ്പെടുത്തൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച)

ബിഎസ്എഫ് ജവാന്‍ പാകിസ്താന്‍ പിടിയിലായിട്ട് അഞ്ചാം ദിവസം; നയതത്ര ഇടപെടലുകള്‍ തുടരും

ബിഎസ്എഫ് ജവാന്‍ പാകിസ്താന്റെ പിടിയിലായിട്ട് അഞ്ചാം ദിവസം. പഞ്ചാബ് അതിര്‍ത്തിയില്‍വച്ചാണ് പാക് റേഞ്ചേഴ്‌സ് ബിഎസ്എഫ് ജവാനെ പിടികൂടിയത്. ബിഎസ്എഫ് ജവാന്‍ പി കെ ഷായുടെ തിരിച്ചുവരവ് വൈകുന്ന സാഹചര്യത്തില്‍ പഞ്ചാബിലെത്തി ഉദ്യോഗസ്ഥരെ കാണുമെന്ന് ജവാന്റെ ഭാര്യ അറിയിച്ചു. തിരിച്ചുവരവിന് സാധ്യമായതൊക്കെ ചെയ്യണമെന്ന് കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുമെന്ന് ഷായുടെ മാതാപിതാക്കള്‍ പറഞ്ഞു.

അതേസമയം ജവാന്റെ ഭാര്യയെയും മാതാപിതാക്കളെയും ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ നേരില്‍കണ്ടിരുന്നു. ഷായെ തിരികെ കൊണ്ടുവരാനുള്ള എല്ലാ ശ്രമങ്ങളും നടക്കുന്നുവെന്ന് ഉദ്യോഗസ്ഥര്‍ കുടുംബത്തെ അറിയിച്ചു. ജവാനെ കസ്റ്റഡിയിലെടുത്തതിനെത്തുടര്‍ന്ന് ഇന്ത്യ-പാകിസ്താന്‍ അതിര്‍ത്തിയില്‍ വിന്യസിച്ചിരിക്കുന്ന എല്ലാ യൂണിറ്റുകളിലും ബിഎസ്എഫ് അതീവ ജാഗ്രത പുലര്‍ത്തിയിട്ടുണ്ട്.

182ാമത് ബിഎസ്എഫ് ബറ്റാലിയനിലെ കോണ്‍സ്റ്റബിള്‍ ആണ് പി കെ ഷാ. അബദ്ധത്തില്‍ നിയന്ത്രണരേഖ മുറിച്ച് കടന്നപ്പോഴാണ് പാകിസ്താന്‍ റേഞ്ചേഴ്സ് ഷായെ കസ്റ്റഡിയിലെടുത്തത്

1 Comments
Steven2461 April 28, 2025
| |
Whatsapp Image 2024 04 01 At 18.33.29 B82062e6