Skip to content

chithrodayamflashnews.com

November 28, 2026 10:22 am

ഒമ്പത് ക്യാമ്പുകളിൽ മിസൈൽ വർഷം, തകർത്തത് മൂന്ന് ഭീകരഗ്രൂപ്പുകളുടെ ‘നട്ടെല്ല്’; പാക് മണ്ണിൽ ഇന്ത്യയുടെ സൂപ്പർ സ്‌ട്രൈക്ക്

ഏപ്രിൽ 22ന് ഇന്ത്യയിൽ വീണ കണ്ണീരിനും ചോരയ്ക്കും സൈന്യം തിരിച്ചടി നൽകിയിരിക്കുകയാണ്. ഓപ്പറേഷൻ സിന്ദൂർ എന്ന് പേരിട്ടിരിക്കുന്ന സൈനിക ഓപ്പറേഷനിലൂടെ പാകിസ്ഥാനിൽ സ്ഥിതി ചെയ്യുന്ന ഒമ്പത് ഭീകരകേന്ദ്രങ്ങളാണ് ഇന്ത്യ തകർത്ത് തരിപ്പണമാക്കിയത്. പാകിസ്ഥാനിൽ പ്രവർത്തിക്കുന്ന നിരോധിത ഭീകരസംഘടനയായ ജയ്‌ഷെ മുഹമ്മദ്, ലഷ്‌കർ ത്വയ്ബ, ഹിസ്ബുൾ മുജാഹിദ്ദീൻ എന്നിവയെ കേന്ദ്രീകരിച്ചായിരുന്നു ഇന്ത്യയുടെ മിസൈൽ ആക്രമണം.

അതിർത്തിയിൽ നിന്നും 100 കിലോ മീറ്റർ മാത്രം അകലെ സ്ഥിതി ചെയ്യുന്ന ജയ്‌ഷെ മുഹമ്മദിന്റെ ആസ്ഥാന കേന്ദ്രം തകർക്കുന്നതിനായിരുന്നു ഇന്ത്യൻ സൈന്യം ആദ്യം പ്രാധാന്യം കൊടുത്തത്. 2019ലെ പുൽവാമ ഭീകരാക്രമണം നടന്ന സമയത്ത് മുതൽ ഇന്ത്യ തകർക്കാൻ ലക്ഷ്യമിട്ട കേന്ദ്രങ്ങളിൽ ഒന്നായിരുന്നു ഇത്. കാശ്മീരിൽ നടക്കുന്ന ഭീകരപ്രവർത്തനങ്ങളുടെ ബുദ്ധികേന്ദ്രങ്ങളിൽ ഒന്നുകൂടിയായിരുന്നു ഇത്. 2019 ഫെബ്രുവരി 14ന് പുൽവാമ ഭീകരാക്രമണം ആസൂത്രണം ചെയ്ത ബഹാവൽപൂരിലെ സുബ്ഹാൻ അല്ലാഹ് ക്യാമ്പും ലക്ഷ്യസ്ഥാനങ്ങളിൽ ഒന്നായിരുന്നു. ഇവിടെ വച്ചാണ് ജയ്‌ഷെ മുഹമ്മദ് തങ്ങളുടെ ഭീകരർക്ക് വേണ്ട എല്ലാ പരിശീലനവും നൽകുന്നത്
ആക്രമണത്തിൽ ഇന്ത്യ തകർത്ത പ്രധാനപ്പെട്ട മറ്റൊരു ഭീകരകേന്ദ്രമാണ്, മുരിഡ്‌കെ. ഇന്ത്യ-പാക് അതിർത്തിയിൽ നിന്ന് 30 കിലോ മീറ്റർ മാത്രം അകലെയുള്ള ഈ ഭീകരകേന്ദ്രം ലഷ്‌കർ ഇ ത്വയ്ബയുടെ പ്രധാന ഒളിത്താവളങ്ങളിൽ ഒന്നാണ്. മുംബയ് ഭീകരാക്രമണം ആസൂത്രണം ചെയ്തത് ഈ കേന്ദ്രങ്ങളിൽ നിന്നാണെന്നാണ് റിപ്പോർട്ട്. തങ്ധാർ സെക്ടറിൽ, സവായ് ക്യാമ്പിലേക്കും ഇന്ത്യൻ മിസൈലുകൾ പതിച്ചു. സോൻമാർഗ് (ഒക്ടോബർ 20, 2024), ഗുൽമാർഗ് (ഒക്ടോബർ 24, 2024), പഹൽഗാം ഭീകരാക്രമണം ഉൾപ്പടെ ആസൂത്രണം ചെയ്ത ലഷ്‌കർ കേന്ദ്രങ്ങളിൽ ഒന്നാണിത്
നിയന്ത്രണ രേഖയിൽ നിന്ന് 35 കിലോ മീറ്റർ മാത്രം അകലെയുള്ള ഗുൽപൂരിലുള്ള ഭീകര കേന്ദ്രമായിരുന്നു സൈന്യം ലക്ഷ്യം വച്ച മറ്റൊന്ന്. 2023 ഏപ്രിലിൽ പൂഞ്ചിൽ ഇന്ത്യൻ സൈനികർക്ക് നേരെയുണ്ടായ ആക്രമണത്തിലും 2024 ജൂണിൽ ഹിന്ദു തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസിന് നേരെയുണ്ടായ ആക്രമണത്തിലും ഈ കേന്ദ്രങ്ങൾക്ക് പങ്കുണ്ടെന്ന് ഇന്റലിജൻസ് വിവരങ്ങൾ സൂചിപ്പിക്കുന്നു.വിപുലമായ നിരീക്ഷണത്തിന് ശേഷം, ഇന്ത്യയുടെ ഇന്റലിജൻസ് ഏജൻസിയായ റിസർച്ച് അനാലിസിസ് വിംഗ് ആണ് ആക്രമണത്തിനായി ഭീകര കേന്ദ്രങ്ങൾ തിരഞ്ഞെടുത്തതെന്നാണ് വിവരം. രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിൽ, സൈന്യം സൂക്ഷ്മമായി ഏകോപിപ്പിച്ച പദ്ധതിയിൽ മൂന്ന് ലഷ്‌കർ കേന്ദ്രങ്ങൾ, നാല് ജെയ്‌ഷെ കേന്ദ്രങ്ങൾ, രണ്ട് ഹിസ്ബുൾ മുജാഹിദ്ദീൻ കേന്ദ്രങ്ങൾ എന്നിവയാണ് തകർത്തത്.

ഇന്ത്യ തകർത്ത ഭീകരകേന്ദ്രങ്ങൾ
ബഹവൽപൂർ: അന്താരാഷ്ട്ര അതിർത്തിയിൽ നിന്ന് 100 കിലോമീറ്റർ (ജെയ്‌ഷെ ആസ്ഥാനം)
മുരിദ്‌കെ: അതിർത്തിയിൽ നിന്ന് 30 കിലോമീറ്റർ, സാംബയ്ക്ക് എതിർവശത്ത്

(26/11 മുംബൈ ആക്രമണവുമായി ബന്ധപ്പെട്ട ലഷ്‌കർ ക്യാമ്പ്)
ഗുൽപൂർ: നിയന്ത്രണ രേഖയിൽ നിന്ന് 35 കിലോമീറ്റർ (2023 പൂഞ്ച് ആക്രമണവും തീർത്ഥാടകർക്ക് നേരെയുള്ള 2024 ബസ് ആക്രമണവുമായി ബന്ധപ്പെട്ട കേന്ദ്രം)
സവായ്: പാക് അധിനിവേശ കാശ്മീരിനുള്ളിൽ 30 കിലോമീറ്റർ (സോൻമാർഗ് ആക്രമണം, ഗുൽമാർഗ് ആക്രമണം, പഹൽഗാം ആക്രമണം എന്നിവയുമായി ബന്ധപ്പെട്ടത്)
ബിലാൽ ക്യാമ്പ്: ജെയ്‌ഷെ മുഹമ്മദ് ലോഞ്ച്പാഡ്
കോട്ലി ക്യാമ്പ്: നിയന്ത്രണ രേഖയിൽ നിന്ന് 15 കിലോമീറ്റർ, രാജൗരിക്ക് എതിർവശത്ത് (ലഷ്‌കർ ബോംബർ ക്യാമ്പ്)
ബർണാല ക്യാമ്പ്: നിയന്ത്രണ രേഖയിൽ നിന്ന് 10 കിലോമീറ്റർ, രാജൗരിക്ക് എതിർവശത്ത്
സർജൽ ക്യാമ്പ്: ജെയ്‌ഷെ മുഹമ്മദ് ക്യാമ്പ്
മെഹ്മൂന ക്യാമ്പ്: ഹിസ്ബുൾ മുജാഹിദ്ദീൻ പരിശീലന ക്യാമ്പ്‌

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6