ഡൽഹി: കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ നേരിട്ടുള്ള ക്ഷണം സ്വീകരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ മാസം അവസാനം കാനഡയിലെ കനനാസ്കിസിൽ നടക്കുന്ന ജി 7 ഉച്ചകോടിയിൽ പങ്കെടുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ഥിരീകരിച്ചു. ട്രൂഡോയുടെ കാലത്ത് മോശമായ ഇന്ത്യ – കാനഡ ബന്ധം വീണ്ടും ഊഷ്മളമാകാൻ മോദിയുടെ സന്ദർശനത്തിലൂടെ സാധിക്കും എന്നാണ് പ്രതീക്ഷ.
പരസ്പര ബഹുമാനത്തോടെയും പുതിയ വീര്യത്തോടെയും ഇരു രാജ്യങ്ങളും പ്രവർത്തിക്കുമെന്ന് നരേന്ദ്ര മോദി പറഞ്ഞു.
No Comment.