ലോകത്തിലെ ഏറ്റവും വലിയ ചരക്ക് കപ്പലായ എംഎസ്സി ഐറിന വിഴിഞ്ഞത്തേയ്ക്ക്, കപ്പലിനെ വാട്ടർ സല്യൂട്ട് നൽകി സ്വീകരിക്കും : ക്യാപ്റ്റൻ മലയാളി – ലോകത്തെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലായ എം എസ് സി ഐറിന വിഴിഞ്ഞം തീരത്തേയ്ക്ക്. കപ്പലിനെ വാട്ടർ സല്യൂട്ട് നൽകി സ്വീകരിക്കുന്നു. ഉടൻ കപ്പൽ തീരത്ത് നങ്കൂരമിടും. കണ്ടെയ്നറുകള്‍ ഇറക്കിയ ശേഷം ഐറീന യൂറോപ്പിലേക്ക് തിരിക്കും. മലയാളിയായ വില്ലി ആന്റണിയാണ് പടുക്കൂറ്റൻ കപ്പലിന്റെ കപ്പിത്താൻ.
ലോകത്തിലെ ഏറ്റവും വലിയ ചരക്ക് കപ്പലായ എംഎസ്സി ഐറിന വിഴിഞ്ഞത്തെത്തുമ്പോള്‍, നേട്ടങ്ങള്‍ക്കൊപ്പം അഭിമാന ചരിത്രത്തിന് കൂടിയാണ് തുറമുഖം സാക്ഷ്യം വഹിക്കുന്നത്.
No Comment.