Skip to content

chithrodayamflashnews.com

November 28, 2026 9:42 am

ട്രാഫിക്കിൽ കുടുങ്ങി 10 മിനിറ്റ് വൈകി, ഫ്‌ളൈറ്റ് മിസായി; നടുക്കം മാറാതെ യാത്രക്കാരി

അഹമ്മദാബാദ്: ജൂൺ 12 എന്ന ദിവസം ഭൂമി ചൗഹാൻ ഒരിക്കലും മറക്കില്ല. തലനാരിഴയ്ക്കാണ് ഭൂമി വിമാനാപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. 242 പേരുമായി പറന്നുയർന്ന എഐ171 ബോയിങ് 787-8 ഡ്രീംലൈനര്‍ വിമാനം തകർന്ന് വീണെന്ന വാര്‍ത്ത മറ്റാരേക്കാളും ഞെട്ടലോടെയാണ് ഭൂമി കേട്ടത്. ട്രാഫിക്കിൽ കുടുങ്ങി പത്ത് മിനിറ്റ് വൈകിയെത്തിയതിനെ തുടർന്ന് ഭൂമിയ്ക്ക് ഈ ഫ്ളെെറ്റ് മിസ്സായിരുന്നു.

ഫ്ളെെറ്റില്‍ കയറാനായി അധികൃതരോട് സംസാരിച്ച് നോക്കിയിരുന്നെങ്കിലും, നേരം വെെകിയതും സുരക്ഷ കാരണങ്ങളും പറഞ്ഞ് എമിഗ്രേഷന്‍ അധികൃതര്‍ നോ പറഞ്ഞപ്പോള്‍ ഭൂമിക്ക് തിരിച്ചുപോകേണ്ടി വന്നു. ലണ്ടനിലേക്ക് പറക്കാന്‍ കഴിയില്ലെന്ന നിരാശയില്‍ എയര്‍പോര്‍ട്ടില്‍ നിന്നും പുറത്ത് വന്ന ഭൂമി കേട്ടത് പക്ഷെ ആ സ്‌ഫോടന ശബ്ദമായിരുന്നു. നടുക്കുന്ന ആ പൊട്ടിത്തെറിയില്‍ നിന്നാണ് താന്‍ രക്ഷപ്പെട്ടതെന്ന് ഓര്‍ക്കുമ്പോള്‍ പ്രതികരിക്കാൻ കഴിയാത്ത അവസ്ഥയിലാണ് ഭൂമി.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6