
നവ ഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ ഈ വർഷത്തെ കാവാലം നാരായണ പണിക്കർ പുരസ്ക്കാരം “പാട്ട്പ്പെട്ടി ” എന്ന സിനിമയിലെ ചിതറും നിലാവും എന്ന “മധു ആദൃശ്ശേരിയുടെ ഗാന രചനയ്ക്ക് ലഭിച്ചു. ( മിഥുൻ മനോഹർ ഭാസ്കരൻ കരിങ്കപ്പാറ കൂട്ട്കെട്ടിൽ പിറന്ന ഈ സിനിമ നിർമ്മാതാവില്ലാത്ത മലയാളത്തിലെ ആദ്യ സിനിമ എന്ന ബഹുമതി നേടിയ ചിത്രമാണ്.)
മാർച്ച് 26 ന് തിരുവനന്തപുരം YMCA ഹാളിൽ വെച്ച് നടത്തുന്ന സാംസ്കാരിക സമ്മേളനത്തിൽ പുരസ്കാരം സമ്മാനിക്കുന്നതാണ്. കഥ കവിത നോവൽ എന്നീ മേഖലകളിലൂടെ തന്റെ കഴിവുകൾ സോഷ്യൽ മീഡിയകളിലൂടെയും മറ്റും പ്രസിദ്ധമാണ്. മരുഭൂമിയിലെ പൊള്ളുന്ന നോവിന്റെ കഥ പറയുന്ന “മരുഭൂമിയിലെ പറവകൾ ” എന്ന ആദ്യ നോവൽ 20l9 ൽ പുറത്തിറങ്ങി. തുടർന്ന് വ്യത്യസ്തമായൊരു പ്രമേയവുമായി വന്ന “അഗ്നിശുദ്ധി ” എന്ന നോവൽ സ്പോട്സ് മന്ത്രി ശ്രീ V. അബ്ദുറഹ്മാൻ സാഹിബിന്റെ കരങ്ങളാൽ പ്രകാശിതമായി. ഇതിന് 2021-ൽ കാവ്യനീതി പുരസ്കാരം ലഭിക്കുകയുണ്ടായി. തുടർന്ന് 2022-ൽ ചെറുകഥാ സമാഹാരമായ “നഷ്ടവസന്തങ്ങളുടെ രാജകുമാരിയ്ക്കും കാവ്യനീതി പുരസ്കാരം ലഭിച്ചു.
തന്റെ ചാരിറ്റി പ്രവർത്തനം മുൻ നിർത്തി ശ്രേഷ്ഠ ഭാരത പുരസ്കാരവും പോയ വർഷങ്ങളിൽ തേടിയെത്തി.

No Comment.