Skip to content

chithrodayamflashnews.com

November 28, 2026 9:04 am

തെരുവിൽ ഭിക്ഷ യാചിക്കുന്ന പെൺകുട്ടിക്ക് ജീവിതം നൽകി ഓട്ടോ ഡ്രൈവർ , വിവാഹമംഗളാശംസകൾ 

തെരുവിൽ പാതി തളർന്ന അമ്മക്കൊപ്പം ഭിക്ഷ എടുക്കുന്ന യുവതിയെ വിവാഹം കഴിച്ച് ഓട്ടോ ഡ്രൈവർ . കാൺപൂരിലാണ് ഏവരുടെയും മനസ് നിറയ്ക്കുന്ന സംഭവം നടന്നത് . വഴിയരുകിൽ ആരോരുമില്ലാതെ കിടക്കുന്നവർക്കും ഭിക്ഷ യാചിക്കുന്നവർക്കും ഭക്ഷണം നല്കാനെത്തിയപ്പോഴാണ് ഓട്ടോ ഡ്രൈവറായ അനിൽ നീലു എന്ന പെൺകുട്ടിയെയും അമ്മയെയും കാണുന്നത് . പെൺകുട്ടിയോട് കൂടുതൽ കാര്യങ്ങൾ അന്വഷിച്ചപ്പോഴാണ് പെൺകുട്ടി തന്റെ അവസ്ഥ അനിലിനോട് പറഞ്ഞത് . അച്ഛൻ മരിച്ചുപോയെന്നും ‘അമ്മ പാതി തളർന്ന് പോയപ്പോൾ സഹോദരൻ തെരുവിൽ ഉപേക്ഷിച്ചതാണ് എന്ന് പെൺകുട്ടി അനിലിനോട് പറഞ്ഞത് .

കുറച്ചു നാള് ഇവരുടെ സംരക്ഷകനായി നിന്ന അനിൽ ഒടുവിൽ വിവാഹം കഴിക്കാനും അമ്മയെ ഒപ്പം കൂട്ടാനും തയ്യാറാണ് എന്നും നീലുവിനോട് പറയുകയായിരുന്നു . ഇതോടെ പൂർണ സമ്മതം പറഞ്ഞ നീലുവിനെ അനിൽ വിവാഹം കഴിക്കുകയായിരുന്നു . വാർത്ത സോഷ്യൽ മീഡിയയിൽ എത്തിയതോടെ അനിലിന്റെ പ്രവൃത്തിക്ക് സോഷ്യൽ മീഡിയയിൽ നിറഞ്ഞ പിന്തുണയും അഭിനന്ദനവുമാണ് ലഭിക്കുന്നത് .

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6