2023 | മാർച്ച് 14|ചൊവ്വ |

നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ ഡി. വിനയചന്ദ്രൻ സ്മാരക കവിതാ പുരസ്‌കാരം ഡോ. സജിത ജാസ്‌മിന് ലഭിച്ചു. മാർച്ച് 26 ന് തിരുവനന്തപുരം YMCA ഹാളിൽ വെച്ച് തടത്തുന്ന സാംസ്‌കാരിക സമ്മേളനത്തിൽ പുരസ്‌കാരം സമ്മാനിക്കുന്നതാണ്.
സ്കൂൾ കോളേജ് തലങ്ങളിൽ രചനാമത്സരങ്ങളിൽ പങ്കെടുത്ത് വിജയിച്ചിട്ടുള്ളതിൽ നിന്നു ലഭിച്ച പ്രചോദനം ആണ് പ്രവൃത്തി മേഖ ആരോഗ്യ രംഗം ആണെങ്കിലും കവിതാ രചനയിൽ താല്പര്യം ജനിക്കാൻ കാരണം.
ഓറൽ മെഡിസിൻ ആൻഡ് റേഡിയോളജി വിഭാഗത്തിൽ ബിരുദാനന്തര ബിരുദവും, രണ്ടു ഫെല്ലോഷിപ്പുകളും ഉണ്ട്. അതിനൊപ്പം ലേസർ ഡന്റിസ്റ്റ്റിയിൽ പ്രത്യേക പരിശീലനവും നേടിയിട്ടുണ്ട്. വളരെക്കാലം നിംസ് ഡെന്റൽ കോളേജിലെ അധ്യാപികയും, അക്കാഡമിക് കോർഡിനേറ്ററും ആയിരുന്നു.
നാട്ടിൽ ഓറൽ മെഡിസിൻ കൺസൽട്ടെന്റ് ആയി ജോലി ചെയ്തു വരികയായിരുന്നു. ഇപ്പോൾ ബഹ്‌റൈലെ ലൈസൻസ് പരീക്ഷ പാസായി ഓറൽ മെഡിസിൻ സ്‌പെഷ്യലിസ്റ്റ് ആയി ഷിഫ മെഡിക്കൽ ഗ്രൂപ്പിൽ ചേർന്നു.
കവിതാ രചന, കഥാ രചന, ഉപന്യാസ രചന പദ്യം ചൊല്ലൽ തുടങ്ങിയ മത്സരങ്ങളിൽ പങ്കെടുത്തു വിജയിച്ചിട്ടുണ്ട്. കവിതകൾ കലാകൗമുദി, സ്വദേശാഭിമാനി ന്യൂസ്, കണ്ണാടി മാഗസിൻ, ക്രൈസ്തവ ദീപിക തുടങ്ങി പല മാസികകളിൽ പ്രസിദ്ധീകരിക്കപ്പെട്ടു. മെഡിക്കൽ ലേഖനങ്ങളും പ്രസിദ്ധീകരിച്ചവയിൽ പെടും. പാട്ടുകേൾക്കുന്നതും കവിതകൾ ചൊല്ലിക്കേൾക്കുന്നതും വായനയും ഏറെ ഇഷ്ടം. കുറെ അധികം ഭക്തിഗാനങ്ങൾ രചിച്ചിട്ടുണ്ട്, അവയിൽ ചിലത് യുട്യൂബിൽ ലഭ്യമാണ്
കവിതകൾ പ്രസിദ്ധീകരിച്ചിരുന്നു എങ്കിലും ആദ്യമായാണ് പുരസ്കാരം ലഭിക്കുന്നത്.

No Comment.