Skip to content

chithrodayamflashnews.com

November 29, 2026 8:32 am
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

കാറിൽ തൊടാൻ അനുവാദമില്ല, ബാങ്ക് അക്കൗണ്ട് പോലും ദിലീപ് മരവിപ്പിച്ചു; മഞ്ജു അവിടെ കഴിഞ്ഞത് വല്ലാത്തൊരു അവസ്ഥയിൽ

വർഷങ്ങൾ നീണ്ട ഇടവേളയ്‌ക്ക് ശേഷം സിനിമയിലേക്ക് മടങ്ങിയെത്തിയ മഞ്ജു വാര്യർ ഇന്ന് തെന്നിന്ത്യയിലെ തന്നെ തിരക്കേറിയ താരങ്ങളിലൊരാളാണ്. യാത്രകൾ ഇഷ്‌ടപ്പെടുന്ന മഞ്ജുവിന് ഇന്ന് ലക്ഷ്വറി കാറുകളുടെ ചെറിയൊരു ശേഖരം തന്നെയുണ്ട്. ഇതിന് പിന്നിൽ വാഹനത്തോടുള്ള ഇഷ്‌ടം മാത്രമല്ല, മധുരപ്രതികാരമാണെന്നാണ് മഞ്ജുവിന്റെ ആരാധകർ പറയുന്നത്. ഇതിനൊരു കാരണമുണ്ട്.

വർഷങ്ങൾക്ക് മുമ്പ് ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്‌മി മഞ്ജുവിന്റെ ജീവിതത്തെക്കുറിച്ച് ഒരു വാർത്താ ചാനലിനോട് വെളിപ്പെടുത്തൽ നടത്തിയിരുന്നു. ദിലീപിന്റെ ജീവിതത്തിൽ നിന്നും മഞ്ജു ഇറങ്ങിവന്നതുമായി ബന്ധപ്പെട്ട സംഭവങ്ങളും ആ വീട്ടിൽ മഞ്ജുവിന് അനുഭവിക്കേണ്ടിവന്ന ബുദ്ധിമുട്ടുകളെക്കുറിച്ചുമായിരുന്നു അത്. അതിൽ കാറുമായി ബന്ധപ്പെട്ട് മഞ്ജുവിനുണ്ടായ ഒരു അനുഭവത്തെക്കുറിച്ച് പറയുന്നുണ്ട്.’വളരെ പാവമാണ് മഞ്ജു. അവർ ആരെക്കുറിച്ചും പരദൂഷണം പറഞ്ഞ് ഞാനിതുവരെ കേട്ടിട്ടില്ല. വളരെ വൈകിയാണ് ഞാൻ മഞ്ജു വാര്യരെ പരിചയപ്പെടുന്നത്. അവരുടെ സ്വഭാവം എല്ലാവർക്കും മാതൃകയാക്കാവുന്നതാണ്. ദിലീപിന്റെ വീട്ടിൽ താമസിച്ചിരുന്നപ്പോഴും മഞ്ജു അധികം സംസാരിക്കാറില്ലായിരുന്നു. പല പുരുഷന്മാരെയും ചേർത്ത് വളരെ മോശമായി ആ സ്‌ത്രീയെക്കുറിച്ച് പറഞ്ഞപ്പോഴും അവർ ഒരിടത്ത് പോലും അകലാനുള്ള കാരണത്തെക്കുറിച്ച് സംസാരിച്ചില്ല.അന്ന് മഞ്ജുവിനും ദിലീപിനും ജോയിന്റ് അക്കൗണ്ട് ആയിരുന്നു. ആ അക്കൗണ്ട് ഫ്രീസ് ചെയ്‌തു. വീട്ടിലുള്ള വണ്ടികളൊന്നും എടുക്കാൻ പാടില്ലെന്നും പറഞ്ഞു. ഇറങ്ങുന്നതിന് മുമ്പത്തെ ദിവസം എന്നെ വിളിച്ച് ഞാൻ നാളെ ഇവിടെ നിന്ന് ഇറങ്ങും ചേച്ചീ എന്ന് മഞ്ജു പറഞ്ഞിരുന്നു. പോകാൻ കാറില്ല എന്നും അവർ പറഞ്ഞു. വല്ലാത്തൊരു മാനസികാവസ്ഥയിലായിരുന്നു മഞ്ജു. വളരെ സങ്കടകരമായ അവസ്ഥയിലായിരുന്നു മാസങ്ങളോളം മഞ്ജു അവിടെ ജീവിച്ചത് ‘ – ഭാഗ്യലക്ഷ്‌മി പറഞ്ഞു

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6