കാസർഗോഡ് മടിക്കൈ ഗവണ്മെന്റ് ഹയർസെക്കന്ററി സ്കൂളിൽ റാഗിങ് പരാതി. പ്ലസ് ടു വിദ്യാർഥികൾ സംഘം ചേർന്ന് പ്ലസ് വൺ വിദ്യാർത്ഥിയെ മർദ്ദിച്ചെന്നാണ് പരാതി. ബട്ടൻസ് ഇടാത്തതിനായിരുന്നു ക്രൂരമര്‍ദ്ദനം. ആക്രമണത്തില്‍ ബല്ലാകടപ്പുറം സ്വദേശി ഷാനിദിന് പരുക്കേറ്റു. വിദ്യാര്‍ഥി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികില്‍സയിലാണ്.
ഇന്നു വൈകുന്നേരമാണ് സംഭവം. മടിക്കൈ ഗവണ്മെന്റ് ഹയർസെക്കന്ററി സ്കൂളിലെ പ്ലസ് വണ്‍ സയന്‍സ് വിദ്യാര്‍ഥിയാണ് ഷാനിദ്. സീനിയര്‍ വിദ്യാര്‍ഥികളുടെ സംഘം ചേര്‍ന്നുള്ള ആക്രമണത്തിന് പിന്നാലെ ഷാനിദ് ബോധരഹിതനാകുകയായിരുന്നു. അധ്യാപകരാണ് ഷാനിദിനെ ആശുപത്രിയില്‍ എത്തിക്കുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്
.
No Comment.