Skip to content

chithrodayamflashnews.com

July 15, 2026 7:11 am
Asnap 1409

കോഴിക്കോട് കൊയിലാണ്ടിയിൽ 24 കോടി ചെലവിൽ നിര്‍മ്മിക്കുന്ന പാലത്തിന്റെ ബിം തകർന്നു വീണു

കോഴിക്കോട്: കൊയിലാണ്ടി ചേമഞ്ചേരി നിർമ്മാണത്തിലിരിക്കുന്ന തോരായിക്കടവ് പാലത്തിന്റെ ഒരു ഭാഗം തകർന്നു. 24 കോടിയോളം രൂപ ചെലവിട്ട് നിർമ്മിക്കുന്ന പാലമാണ് തകർന്നു വീണത്.

കൊയിലാണ്ടി, ബാലുശ്ശേരി നിയോജക മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന തോരായിക്കടവിൽ പുതുതായി നിർമ്മിക്കുന്ന പാലമാണ് തകർന്നത്. പുഴയുടെ മധ്യത്തിലാണ് സംഭവം.പാലത്തിന്റെ ബിം ചെരിഞ്ഞു വീഴുകയായിരുന്നു.

നിർമ്മാണത്തിലെ അപാകതയാണ് അപകടത്തിന് കാരണമായതെന്ന് റിപ്പോർട്ട്. ബിം ചെരിഞ്ഞു വീണ് തൊഴിലാളികളിൽ ഒരാൾക്ക് പരിക്കേറ്റു. പിഎംആർ ഗ്രൂപ്പാണ് പാലം നിർമിക്കുന്നത്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6