Skip to content

chithrodayamflashnews.com

November 29, 2026 2:36 pm
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

ട്രെയിനിൽ ലഗേജ് നിയന്ത്രണം നടപ്പാക്കും ; അധികമായാൽ പിഴ, തുടക്കത്തിൽ നോർത്ത് സെൻട്രൽ സോണിൽ

വിമാനത്തിലേതുപോലെ ട്രെയിനുകളിലും ലഗേജിന് നിയന്ത്രണം കർശനമാക്കാൻ നീക്കം. ഭാരപരിധി നിലവിലുണ്ടെങ്കിലും കർശനമായിരുന്നില്ല.

നോർത്ത് സെൻട്രൽ റെയിൽവേ (എൻ.സി.ആർ) സോണിലാണ് ആദ്യം നടപ്പാക്കുന്നത്.പ്രയാഗ്‌രാജ് ജംഗ്ഷൻ, പ്രയാഗ്‌രാജ് ചിയോകി, സുബേദാർഗഞ്ച്, കാൺപൂർ, മിർസാപൂർ, തുണ്ട്‌ല, അലിഗഡ്, ഗോവിന്ദ്പുരി, ഇറ്റാവ, ഗ്വാളിയോർ തുടങ്ങിയ സ്റ്റേഷനുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കും. തീയതി പ്രഖ്യാപിച്ചിട്ടില്ല.ലഗേജുകൾ സ്റ്റേഷനിലെ
ഇലക്ട്രോണിക് വേയിംഗ് മെഷീനുകളിൽ പരിശോധിക്കണം. ഭാരം അധികമാണെങ്കിൽ പിഴ ഈടാക്കും. അധിക ഭാരത്തിന്റെ തൂക്കവും യാത്രാദൂരവും ആശ്രയിച്ചായിരിക്കും പിഴത്തുക.
ക്ലാസിനനുസരിച്ച് ലഗേജിന്റെ പരിധിയിലും നിരക്കിലും വ്യത്യാസമുണ്ടാകും. നിശ്ചിത പരിധിയിലധികം ലഗേജ് കൊണ്ടുപോകണമെങ്കിൽ മുൻകൂട്ടി പാഴ്‌സൽ ഓഫീസിൽ പണമടച്ച് ബുക്ക് ചെയ്യണം.
ഭാരപരിധിക്കുള്ളിലാണെങ്കിലും സ്ഥലം മുടക്കുന്ന രീതിയിലുള്ളതും മറ്റു യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതുമായ വലിയ ലഗേജുകൾ അനുവദിക്കില്ല. യാത്രക്കാരുടെ സൗകര്യം വർദ്ധിപ്പിക്കാനും ഒപ്പം അധിക വരുമാനവുമാണ് ലക്ഷ്യമിടുന്നത്.

സ്ലീപ്പറിൽ 40 കിലോവരെ(സൗജന്യം)

 ഫസ്റ്റ് എ.സി ……………………….70 കിലോ ഗ്രാം സെക്കൻഡ് എ.സി………….50 തേഡ് എ.സി …………………….40 സ്ലീപ്പർ ക്ലാസ് …………………….40 ജനറൽ……………………………….35
വിമാനത്താവളം പോലെപരിഷ്കരിക്കുംറെയിൽവേ സ്റ്റേഷനുകളിൽ വിമാനത്താവളങ്ങളിലേതുപോലെയുള്ള സൗകര്യങ്ങൾ ഒരുക്കാനും പദ്ധതിയുണ്ട്. വിശാലമായ കാത്തിരിപ്പ് കേന്ദ്രങ്ങൾ, ഹൈസ്പീഡ് വൈ-ഫൈ, പ്രീമിയം സ്‌റ്റോറുകൾ തുടങ്ങിയവ ആരംഭിക്കും.അമൃത് ഭാരത് സ്‌റ്റേഷൻ പദ്ധതിയിൽ മാതൃകാസ്റ്റേഷനായി വികസിപ്പിക്കുന്ന ഉത്തർ പ്രദേശിലെ പ്രയാഗ്‌രാജ് ജംഗ്ഷനിലാണ് ആദ്യം നടപ്പാക്കുക. തുടർന്ന് കാൺപൂർ, ഗ്വാളിയോർ സ്‌റ്റേഷനുകളിലും നടപ്പാക്കും

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6