മുന്‍പ് ഭരണാനുമതി ലഭിച്ചെങ്കിലും പിന്നീട് തുടര്‍നടപടികള്‍ സ്വീകരിക്കുന്നതില്‍ കാലതാമസം വരികയും പദ്ധതി നീണ്ടു പോവുകയുമായിരുന്നു. തുടര്‍ന്ന് നിരന്തര ഇടപെടലുകളുടെ ഫലമായി 2024 ല്‍ മന്ത്രിസഭ ഭരണാനുമതി പുതുക്കി നല്‍കിയിരുന്നു. വെളിനല്ലൂര്‍ പഞ്ചായത്ത് ഫയര്‍സ്റ്റേഷനായി വിലക്കു വാങ്ങിയ സ്ഥലത്താണ് കെട്ടിടം നിര്‍മ്മിക്കുക. 3.4 കോടി രൂപയ്ക്ക് ഫയര്സ്റ്റേഷന് ടെണ്ടര്‍ നടപടികള്‍ ആരംഭിച്ചു. എത്രയും പെട്ടെന്ന് തന്നെ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് നിര്‍മ്മാണം ആരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫയര്സ്റ്റേഷന് കെട്ടിടം പൂര്‍ത്തിയാകുന്നതോടെ പ്രദേശത്തെ ഏറെക്കാലത്തെ കാത്തിരിപ്പിനുകൂടിയാണ് വിരാമമാകുന്നത്.
കൊല്ലം ജില്ലയുടെ കിഴക്കന്‍ മലയോര മേഖലയുടെ ഏറെക്കാലത്തെ സ്വപ്നമായ ഓയൂര്‍ ഫയര്സ്റ്റേഷന് കെട്ടിടം യാഥാര്‍ത്ഥ്യമാകുന്നു.
No Comment.