പൂജയുടെ പേരിൽ തട്ടിയ പ്രതി അറസ്റ്റിൽ
ശൂരനാട് : ഗൃഹനാഥന് ദുർമരണം സംഭവിക്കുമെന്ന് പറഞ്ഞു വിശ്വസിപ്പിച്ചു ഹൈദരാബാദിൽ സ്ഥിരതാമസമാക്കിയ മലയാളി കുടുംബത്തിൽ നിന്നും ഒമ്പതര ലക്ഷത്തിലേറെ രൂപ കൈക്കലാക്കിയ പ്രതി പിടിയിൽ
. ഇളമ്പള്ളൂര്‍ എസ്.പി നിവാസില്‍ നിന്നും പോരുവഴി അമ്പലത്തും ഭാഗത്ത് വള്ളിയത്ത് പുത്തൻ വീട്ടിൽ താമസിക്കുന്ന പ്രസാദ് എന്നയാളാണ് ശൂരനാട് പോലീസിന്റെ പിടിയിലായത്. ഹൈദരാബാദില്‍ സ്ഥിരതാമസമാക്കിയ മലയാളി കുടുംബത്തിന്റെ നാട്ടിലെ കുടുംബക്ഷേത്രത്തിലെ പൂജാരി ആയിരുന്നു ഇയാൾ. കുടുംബനാഥന് ശത്രു ദോഷങ്ങൾ ഉള്ളതായും ഉടനടി പരിഹാരമായി പൂജകൾ ചെയ്തില്ലെങ്കിൽ ഗൃഹനാഥൻ ദുർമരണപ്പെട്ട് പോകുമെന്നും കുടുംബാംഗങ്ങൾക്കു വൻ വിപത്തുകള്‍ ഉണ്ടാകുമെന്നും ഗൃഹനാഥന്റെ മക്കളെ പറഞ്ഞു വിശ്വസിപ്പിച്ചാണ് തുക തട്ടിയത്. തുടർന്ന് പ്രതി പരാതിക്കാരുടെ കുടുംബക്ഷേത്രത്തിലെ ജോലി ഉപേക്ഷിച്ചു പോവുകയും ചെയ്തു.തങ്ങൾ കബളിപ്പിക്കപ്പെട്ടത് മനസ്സിലാക്കിയ മലയാളി കുടുംബം പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് ശൂരനാട് പോലീസ് കേസ് രജിസ്റ്റർ ചെയ്തു SHO ജോസഫ് ലിയോണിന്റെ നേതൃത്വത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. ഇയാൾ സമാനമായ ആറോളം കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറയുന്നു.
No Comment.