Skip to content

chithrodayamflashnews.com

November 29, 2026 8:41 am
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

മലപ്പുറത്ത് ബി.ജെ.പി വനിതാ നേതാവിനെ യുട്യൂബർ ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.

മലപ്പുറത്ത് ബി.ജെ.പി വനിതാ നേതാവിനെ യുട്യൂബർ ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.

യുട്യൂബർ കൂരാട് സ്വദേശി സുബൈറുദ്ദീൻ ആണ് വണ്ടൂർ പൊലീസിന്റെ പിടിയിലായത്. ജൂലായ് പത്തിന് വൈകുന്നേരമാണ് യുവതി ലൈംഗികാതിക്രമത്തിന് ഇരയായത്

അടുക്കളയില്‍ ജോലി ചെയ്തു കൊണ്ടു നില്‍ക്കുന്നതിനിടെയാണ് ഇയാള്‍ വീട്ടിലെക്ക് കയറി വന്നതെന്ന് യുവതി പറയുന്നു. മകളാണ് വാതില്‍ തുറന്നു കൊടുത്തത്. അയാള്‍ നേരെ അടുക്കളയിലേക്ക് അതിക്രമിച്ച്‌ കയറി വരികയായിരുന്നു. മൂന്നു മിനിട്ടില്‍ ഒരു സ്ത്രീയോട് എന്തൊക്കെ വൃത്തികേട് കാണിക്കാൻ പറ്റുമോ അയാള്‍ അതെല്ലാം എന്റെ സ്വകാര്യ ഭാഗങ്ങളില്‍ ചെയ്തു. ഞാൻ ധരിച്ചിരുന്ന മാക്സി വലിച്ചുയർത്താൻ ശ്രമിച്ചപ്പോള്‍ അയാളുടെ കൈയില്‍ കടിച്ചു. അതിന് ശേഷം ലൈംഗികാതിക്രമം സഹിക്കവയ്യാതെ ഞാൻ ഉറക്കെ മോളെ വിളിച്ചു. മോള് ഓടി വതോടെയാണ് അയാളെന്നെ വിട്ടതെന്ന് യുവതി പറയുന്നു.

ഇത് പുറത്ത് പറഞ്ഞാൻ നിന്നെ നാറ്റിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷമാണ് അയാള്‍ വീട് വിട്ട് പോയത്. എന്റെ വിഡിയോ മോശമായി ഫേസ്ബുക്കിലും യൂട്യൂബിലും അപ്‌ലോഡ് ചെയ്തു. ഞാൻ ലഹരിക്കടിമയാണെന്നും, കഞ്ചാവ് വില്പനക്കാരിയാണെന്നും ചിത്രീകരിച്ചാണ് ഇയാള്‍ കുറിപ്പുകളും വിഡിയോകളും സോഷ്യല്‍ മീഡിയയില്‍ അപ്‌ലോഡ്ചെയ്തിരിക്കുന്നത്. ഭർത്താവ് ഗള്‍ഫിലുള്ള പല സ്ത്രീകള്‍ക്കും ഇയാളൊരു ശല്യമായി മാറിയിരിക്കുകയാണ്. ആരും ഈ പീഡന വിവരങ്ങള്‍ പുറത്ത് പറയാൻ മടിക്കുന്നത് കൊണ്ടാണ് ഇവൻ രക്ഷപ്പെട്ട് പോകുന്നതെന്നും പരാതിയില്‍ പറയുന്നു.

വീട്ടില്‍ അതിക്രമിച്ചുകയറിയ സുബൈറുദ്ദീൻ ഇവരെ മാനഭംഗപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നാണ് പരാതി. കൂടാതെ ഇയാള്‍ ഫോണിലൂടെ നിരന്തരം ശല്യം ചെയ്തതായും പരാതിക്കാരി ആരോപിക്കുന്നു

1 Comments
Toby4225 August 29, 2025
| |
Whatsapp Image 2024 04 01 At 18.33.29 B82062e6