മകന്റെ ജന്‍മദിനത്തില്‍ സമ്മാനത്തെച്ചൊല്ലി തര്‍ക്കം; ഭാര്യയേയും അമ്മായിയമ്മയേയും കത്രികകൊണ്ട് കൊലപ്പെടുത്തി
മകന്റെ ജൻമദിനത്തിൽ നൽകാനുള്ള സമ്മാനത്തെച്ചൊല്ലിയുള്ള തർക്കം അവസാനിച്ചത് ഇരട്ട*ക്കൊ*ലപാത*കത്തിൽ. ഡൽഹിയിലെ രോഹിണി സെക്ടർ 17ലാണ് സംഭവം. 35കാരനായ പ്രതി കൊല*പ്പെടു*ത്തിയത് 34കാരിയായ ഭാര്യയേയും 63വയസുള്ള ഭാര്യമാതാവിനേയുമാണ്. കൊ*ല നടന്ന് ഒരു മണിക്കൂറിനുള്ളിൽ പ്രതി യോഗേഷ് സെഹ്ഗാൾനെ പൊലീസ് പിടികൂടി. കുസും സിൻഹ, പ്രിയ സെഹ്ഗാൾ, എന്നിവരാണ് കൊല്ല*പ്പെട്ടത്.
കുസുമിന്റെ മകൻ മേഘ് സിൻഹയാണ് കൊല*പാത*ക*വിവരം പൊലീസിനെ അറിയിച്ചത്. അമ്മയേയും സഹോദരിയേയും വിളിച്ചിട്ട് കിട്ടാതായതോടെയാണ് സഹോദരിയുടെ വീട്ടിലേക്ക് മേഘ് അന്വേഷിച്ചെത്തിയത്. വീട്ടിൽ ചെന്നപ്പോൾ, അപ്പാർട്ട്മെന്റ് പുറത്ത് നിന്ന് പൂട്ടിയിരിക്കുന്നതായും വാതിലിൽ രക്ത*ക്കറകൾ ഉള്ളതായും കണ്ടു. ഉടൻ തന്നെ കുടുംബാംഗങ്ങളെ വിവരം റിയിച്ച ശേഷം പൂട്ട് തകർത്ത് അകത്ത് കടന്നു. അമ്മയും സഹോദരിയും രക്ത*ത്തിൽ കുളിച്ചുകിടക്കുന്നതാണ് കണ്ടത്. സഹോദരിയുടെ രണ്ട് ആൺമക്കളെ പ്രതി യോഗേഷ് കൊണ്ടുപോയതായും അന്വേഷണത്തിൽ വ്യക്തമായി.
ഇരുവരേയും കത്രിക ഉപയോഗിച്ച് കുത്തി*ക്കൊല*പ്പെടുത്തുകയായിരുന്നുവെന്ന പുറത്തുവരുന്ന വിവരം. അമ്മായിയമ്മ അസഭ്യം പറഞ്ഞെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. എന്നാൽ അമ്മ അധികം സംസാരിക്കുന്ന വ്യക്തിപോലുമല്ലെന്നായിരുന്നു മേഘിന്റെ വാദം.
കൊല്ല*പ്പെട്ട രണ്ടുപേരെയും ഒരേ മുറിയിൽ നിന്നാണ് കണ്ടെത്തിയതെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ രാജീവ് രഞ്ജൻ പറഞ്ഞു . പ്രിയയും ഭർത്താവും നിസ്സാര കാര്യങ്ങളിൽ ഇടയ്ക്കിടെ വഴക്കിടാറുണ്ടായിരുന്നു. സെഹ്ഗാളിന്റെ 15 വയസ്സും 16 വയസ്സുമുള്ള രണ്ട് മക്കൾ കൊല*പാത*കം നടക്കുന്ന സമയത്ത് സ്കൂളിലായിരുന്നുവെന്നും, അവർ തിരിച്ചെത്തിയപ്പോൾ പിതാവ് അവരെ കൂടെ കൂട്ടിക്കൊണ്ടുപോയെന്നും അന്വേഷണ ഉദ്യോഗസ്‌ഥർ പറയുന്നു. കുട്ടികളെ പിന്നീട് ബന്ധുക്കൾക്ക് കൈമാറിയതായും റിപ്പോർട്ടുണ്ട്.
No Comment.