ഹമാസ് സായുധ വിഭാഗമായ ഖസ്സാം ബ്രി ഗേഡ്സ് വക്താവ് അബൂ ഉബൈദയെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമി ൻ നെതന്യാഹു. ഗസ്സ സിറ്റിയിലെ രിമാലിൽ അപ്പാർട്മെൻ്റിൽ നടത്തിയ ബോംബിങ്ങിലാണ് കൊല്ലപ്പെട്ടതെന്നാണ് അവകാശ വാദം. വാർത്ത ഹമാസ് സ്ഥിരീകരിച്ചിട്ടില്ല. വർഷങ്ങളാ യി ഖസ്സാമിന്റെ വാർത്തകൾ മുഖംമറച്ച് വിഡിയോ വഴി പുറത്തുവിട്ടിരുന്നത് അബൂ ഉബൈദയെന്ന പേരിലാണ്.ഹുദൈഫ സാമിർ അബ്ദുല്ല അൽകഹ്ത്ത് ആണ് ശരി യായ പേര് എന്ന് റിപ്പോർട്ടുകൾ പറയുന്നു. കെട്ടിടത്തി ലുണ്ടായിരുന്ന എല്ലാവരും കൊല്ലപ്പെട്ടതായും ഇതിൽ അബൂ ഉബൈദയും ഉണ്ടായിരുന്നതായുമാണ് ഇസ്രാ യേൽ സൈന്യം പറയുന്നത്.
മുഹമ്മദ് സിൻവാറിൻ്റെ മരണം സ്ഥിരീകരിച്ച് ഹമാസ്
ഗസ്സ സിറ്റി: യഹ്യ സിൻവാറിൻ്റെ സഹോദരനും ഫല സീൻ പോരാളിയുമായ മുഹമ്മദ് സിൻവാർ കൊല്ലപ്പെ ട്ടതായി സ്ഥിരീകരിച്ച് ഹമാസ്. 2023 ഒക്ടോബർ ഏഴിന് ഇസ്രായേലിൽ ഹമാസ് നടത്തിയ ആക്രമണം ആസൂത്ര ണം ചെയ്യുന്നതിൽ പ്രധാന പങ്കുവഹിച്ച നേതാവായിരു ന്നു മുഹമ്മദ് സിൻവാർ. ‘രക്തസാക്ഷികൾ’ എന്ന് വിശേ ഷിപ്പിച്ച് ഇസ്മാഈൽ ഹനിയ്യ, യഹ്യ സിൻവാർ, മുഹ മ്മദ് ദൈഫ് അടക്കമുള്ള നേതാക്കളുടെ ചിത്രങ്ങളോ ടൊപ്പം മുഹമ്മദ് സിൻവാറിന്റെയും ചിത്രം ഹമാസ് പുറ ത്തുവിട്ടു.
യഹ്യ സിൻവാറിൻ്റെ മരണശേഷം മുഹമ്മദ് സിൻവാറി നായിരുന്നു ഹമാസിൻ്റെ ചുമതല. 2021 മേയിൽ മുഹമ്മ ദ് സിൻവാറിനെ വധിക്കാൻ ഇസ്രായേൽ ആറുതവണ ശ്രമിച്ചിരുന്നെങ്കിലും പരാജയപ്പെട്ടു. സിൻവാർ മരിച്ചെന്ന് 2014ൽ വാർത്ത പ്രചരിച്ചിരുന്നെങ്കിലും പിന്നീട് വിവരം തെറ്റാണെന്ന് കണ്ടെത്തി.
No Comment.