ഇത്രയും നിലവാരമില്ലാത്തവര്‍ ഇതാദ്യം! ജിസേലിനെ അപമാനിച്ച് മസ്താനിയുടെ ക്രൂരമായ ചിരി, ഒപ്പം അനുമോളും ജിഷിനും
ബിഗ് ബോസ് മലയാളം സീസണ്‍ 7 ലുണ്ടായ വഴക്ക് കെെ വിട്ട് പോയ സാഹചര്യത്തില്‍. ഒരു ചുംബന ആരോപണത്തില്‍ നാണം കെട്ട ഗെയിം കളിച്ച് ജിഷിൻ, മസ്താനി, അനുമോള്‍ എന്നീ മത്സരാർത്ഥികള്‍.
ആര്യൻ, ജിസേല്‍ എന്നിവർ രാത്രി ബെഡില്‍ കിടന്ന് ചുംബിച്ചു എന്നാണ് ഇവർ ഉന്നയിക്കുന്ന ആരോപണം. ജിഷിനോ മസ്താനിക്കോ ഇക്കാര്യം നടന്നെന്ന് ഉറപ്പില്ല. അനുമോള്‍ ഇങ്ങനെ സംഭവിച്ചെന്ന് ഉറപ്പിച്ച് പറയുന്നു. എന്നാല്‍ ഈ വാദപ്രതിവാദങ്ങള്‍ പ്രേക്ഷകരെയും ബിഗ് ബോസ് റിവ്യൂവേർസിനെയും ഒരുപോലെ അമ്ബരപ്പിച്ചുഇത്രയും നാണം കെട്ട ഗെയിം ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തില്‍ നടന്നിട്ടില്ലെന്നാണ് ഭൂരിഭാഗം പേരും പറയുന്നത്. ചുംബിച്ചു എന്ന് പറയുന്നതിന് പുറമെ ആര്യനും ജിസേലും അന്ന് ചെയ്തത് അനുമോളും മസ്താനിയും ജിഷിനും അനുകരിച്ച് കാണിച്ചു. അതും ജിസേലിന്റെ മുന്നില്‍ വെച്ച്. ജിസേല്‍ വസ്ത്രം ശരിയാക്കുന്നതുള്‍പ്പെടെ ജിഷിൻ അനുകരിച്ച് കാണിക്കുന്നുണ്ട്. ഇതിനിടെ മസ്താനിയുടെ ദ്വയാർത്ഥ കമന്റും പരിഹാസത്തോടെയുള്ള നോട്ടവും.
ഒരു സ്ത്രീക്ക് നേരിടാവുന്ന വലിയ അപമാനങ്ങളിലൊന്നാണ് ജിസേലിന് നേരെ ഇന്നുണ്ടായിരിക്കുന്നത്. പരമാവധി സംയമനത്തോടെയാണ് ജിസേല്‍ ഈ രംഗങ്ങളൊക്കെയും കണ്ടിരുന്നത്. എന്നാല്‍ ഒരു ഘട്ടത്തില്‍ ജിസേല്‍ ദേഷ്യപ്പെടുന്നുണ്ട്. മത്സരാർത്ഥികള്‍ എന്നതിനപ്പുറം ജിഷിൻ, അനുമോള്‍, മസ്താനി എന്നിവരുടെ നിലവാരമാണ് പ്രേക്ഷകർ ഇപ്പോള്‍ ചർച്ചയാക്കുന്നത്. എങ്ങനെയാണ് ഇത്രയും മോശമായി ജിഷിന് ഒരു സ്ത്രീക്ക് മുന്നില്‍ പെരുമാറാൻ പറ്റിയതെന്ന് പലരും ചോദിക്കുന്നു.
മസ്താനി സോഷ്യല്‍ മീഡിയയില്‍ അത്യാവശ്യം അറിയപ്പെടുന്ന ആങ്കറാണ്. യുവതലമുറയുടെ പ്രതിനീധീകരിക്കുന്നയാള്‍. ഒരു സ്ത്രീയെയും ചെറുപ്പക്കാരനെയും കുറിച്ച് ഉറപ്പില്ലാത്ത കാര്യം ഉന്നയിക്കുന്നതിന് പുറമെ ഇവരെ പരിഹസിക്കുകയും ചെയ്യുന്നു. സ്ത്രീത്വത്തെ അപമാനിക്കുന്നെന്ന വാദം വന്നപ്പോള്‍ സെന്റിമെന്റല്‍ കാർഡാണതെന്നാണ് മസ്താനി പറയുന്നത്. വെെെല്‍ഡ് കാർഡായെത്തിയ താൻ കാരണം ബിഗ് ബോസ് വീട്ടില്‍ സംഭവ വികാസങ്ങളുണ്ടായ സന്തോഷത്തിലാണ് മസ്താനി.
പുറത്ത് അനുമോള്‍ക്കുള്ള പിന്തുണയും ആര്യനുള്ള ഹേറ്റും മനസിലാക്കിയാണ് മസ്താനി ഷോയിലേക്ക് വന്നത്. ആദ്യം തന്നെ ആര്യനെതിരെ തിരിയുകയും ചെയ്തു. എന്നാല്‍ ഈ വിഷയമെടുത്തിട്ടത് മസ്താനിക്ക് സംഭവിച്ച പിഴവാണ്. ഇക്കാര്യത്തില്‍ ആര്യനെയോ ജിസേലിനെയോ തള്ളിപ്പറയാൻ പ്രേക്ഷകർ തയ്യാറല്ലെന്ന് കമന്റുകളില്‍ നിന്ന് വ്യക്തം.
ഈ വിഷയം ഏറ്റവും കൂടുതല്‍ തിരിച്ചടിയുണ്ടാക്കാൻ പോകുന്നത് അനുമോള്‍ക്കാണ്. ഇതുവരെയും വീട്ടില്‍ മിക്കവരും ഗ്രൂപ്പായി അനുവിനെതിരെ തിരിയുന്ന എന്ന പ്രതീതി പ്രേക്ഷകർക്കുണ്ടായിരുന്നു. എന്നാല്‍ ഇത്രയും മോശമായ വാദം അനുമോളില്‍ നിന്ന് പ്രേക്ഷകർ പ്രതീക്ഷിച്ചില്ല. ജിസേലും ആര്യനും കിടന്ന രീതിയും ആംഗ്യങ്ങളുമെല്ലാം അനുമോള്‍ മറ്റ് മത്സരാർത്ഥികളുടെ മുന്നില്‍ ബെഡ് വിരിച്ച് കിടന്ന് അഭിനയിച്ച് കാണിച്ചു എന്നത് പലരെയും ലജ്ജിപ്പിച്ചു. അക്ബർ ഇതൊന്നും കാണാൻ പോലും നിന്നില്ല.
അക്ബർ, അനീഷ് എന്നിവർ ജിഷിന്റെ നിലവാരമില്ലാത്ത സംസാരത്തെയും ജിസേലിനെതിരെയുള്ള അധിക്ഷേപത്തെയും രൂക്ഷമായി വിമർശിച്ചിട്ടുണ്ട്. വിഷയത്തില്‍ മോഹൻലാല്‍ എന്ത് പറയുമെന്നറിയാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ. മോഹൻലാല്‍ എത്തി ആരോപണം ഉന്നയിക്കുന്ന വീഡിയോ കാണിക്കണമെന്നും സത്യാവസ്ഥ തെളിയണമെന്നും ആര്യൻ പറയുന്നുണ്ട്. പറഞ്ഞത് പോലെ ഒന്നും വീഡിയോയില്‍ ഇല്ലെങ്കില്‍ ഈ ഷോയില്‍ നിന്നും പുറത്ത് പോകുമോ എന്ന് ജിസേല്‍ അനുമോളോട് ചോദിച്ചു. എന്നാല്‍ ഇത് അനുമോള്‍ അംഗീകരിച്ചില്ല. വരും ദിവസങ്ങളിലും ഇക്കാര്യം ചർച്ചയാകാനിടയുണ്ട്. അനുമോള്‍-ജിസേല്‍ തർക്കം മിക്ക വീക്കെന്റ് എപ്പിസോഡുകളിലും ചർച്ചാ വിഷയമാണ്.
No Comment.