ജുബൈൽ : കൊല്ലം ചിന്നക്കട പരേതനായ ശ്രീ ജോസഫ് മോനി ഡാനിയേലിന്റെയും ശ്രീമതി രജനി ജോസഫിന്റെയും മകൻ ശ്രീ ഡാനിയേൽ ജോസഫ് ഈശോയാണ് (37വയസ്സ്) സെപ്റ്റംബർ 22 തിങ്കളാഴ്ച്ച ജുബൈലിൽ ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞത്.
കഴിഞ്ഞ ദിവസം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ജുബൈൽ മുവാസത്ത് ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്ത
ശ്രീ ഡാനിയേൽ ജോസഫ് ഈശോ ഇന്ന് ചികിത്സയിലിരിക്കെയാണ് മരണമടഞ്ഞത്. 2016 മുതൽ സൗദിയിൽ ജോലി ചെയ്തുവരികയായിരുന്ന ശ്രീ ഡാനിയേൽ ജോസഫ് ഈശോ നിലവിൽ ജുബൈൽ റോയൽ കമ്മിഷനിൽ ഓഫീസിൽ അഡ്മിനിസ്ട്രേറായിരുന്നു. നേരത്തെ ദുബായിലും ജോലി ചെയ്തിട്ടുണ്ട്.
ജുബൈൽ മുവാസത്ത് ആശുപത്രി മോർച്ചറിയിൽ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നിയമനടപടികൾ പുരോഗമിക്കുന്നു. സംസ്കാര ശുശ്രൂഷ പിന്നീട് നാട്ടിൽ നടത്തും.
No Comment.