Skip to content

chithrodayamflashnews.com

November 30, 2026 2:37 am

ഓപ്പറേഷൻ സിന്ദൂറിൽ നിർണായക പങ്ക്; കൂടുതൽ എസ്–400 വ്യോമ പ്രതിരോധ സംവിധാനം വാങ്ങാൻ ഇന്ത്യ

ഓപ്പറേഷൻ സിന്ദൂറിന്റെ വിജയത്തിനു പിന്നാലെ റഷ്യയിൽനിന്ന് കൂടുതൽ എസ്–400 വ്യോമ പ്രതിരോധ സംവിധാനം വാങ്ങാനൊരുങ്ങി ഇന്ത്യ. ഡിസംബറിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ ഇന്ത്യാസന്ദർശന വേളയിൽ ഇക്കാര്യം ചർച്ചയാകുമെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. എസ്–400 കൂടാതെ ഇതിന്റെ പുതിയ പതിപ്പായ എസ്–500 മിസൈൽ പ്രതിരോധ സംവിധാനം വാങ്ങാനും ഇന്ത്യ ആലോചിക്കുന്നെന്നും റിപ്പോർട്ടിൽ പറയുന്നു.

2018ലാണ് എസ്–400 സംവിധാനം വാങ്ങാനുള്ള കരാറിൽ ഇന്ത്യയും റഷ്യയും ആദ്യം ഒപ്പുവച്ചത്. അഞ്ച് യൂണിറ്റുകൾക്ക് 500 കോടി ഡോളറാണ് ഇന്ന് നൽകിയത്. അഞ്ചിൽ മൂന്ന് യൂണിറ്റുകൾ ഇന്ത്യയിൽ എത്തിച്ചിട്ടുണ്ട്. റഷ്യയിൽനിന്ന് മിസൈൽ പ്രതിരോധ സംവിധാനം വാങ്ങുന്നത് യുഎസിന്റെ ഉപരോധ ഭീഷണിക്ക് കാരണമായിരുന്നു. ഭീഷണി വകവയ്ക്കാതെയാണ് ഇന്ത്യ കരാറുമായി മുന്നോട്ടുപോയത്.

ഓപ്പറേഷൻ സിന്ദൂറിൽ പാക്കിസ്ഥാനിൽനിന്നുള്ള പ്രത്യാക്രമണം തടുക്കുന്നതിൽ എസ്–400 സംവിധാനം വലിയ പങ്കുവഹിച്ചിരുന്നു. ഇത്തരത്തിലുള്ള സംവിധാനങ്ങൾ കൂടുതൽ എത്തിക്കേണ്ടതിന്റെ ആവശ്യകതയുണ്ടെന്ന് വ്യോമസേനാ മേധാവി എ.പി.സിങ്ങും വ്യക്തമാക്കിയിരുന്നു

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6