Skip to content

chithrodayamflashnews.com

Asnap 1409

മലപ്പുറത്ത് ഒഴുക്കിൽപെട്ട 17 കാരിയെ സ്വന്തം ജീവൻ പണയംവെച്ച് രക്ഷപെടുത്തി ശ്രെയ എന്ന പെൺകുട്ടി

മലപ്പുറം ആളിപ്പറമ്പിൽ തൂതപ്പുഴയിൽ ഉമ്മയുടെ കൂടെ കുളിക്കാനിറങ്ങിയ 17 കാരി നാജിയ യാണ് ഒഴുക്കിൽ പെട്ടത് . നാജിയ ഒഴുക്കിൽ പെട്ടത് കണ്ട് ഒപ്പമുണ്ടായിരുന്നവർ ബഹളം വെയ്ക്കുകയായിരുന്നു . പുഴക്കടവിന് അടുത്തുള്ള ബന്ധുവീട്ടിലേക്ക് എത്തിയ ശ്രെയ നിലവിളി കേട്ട് ഓടിയെത്തുകയായിരുന്നു . നിലയില്ലാ വെള്ളത്തിൽ മുങ്ങിത്താഴുന്ന നാജിയ യെ കണ്ട് ശ്രെയ എന്ന 22 കാരി പുഴയിലേക്ക് ചാടുകയായിരുന്നു . ഒഴുക്കിൽ മുങ്ങിക്കൊണ്ടിരുന്ന നാജിയയെ വാരിപിടിച്ചു മുകളിലേക്ക് കുതിക്കുകയായിരുന്നു .

നാജിയയെ വാരി ചേർത്തുപിടിച്ച് ഒരു കല്ലിനുമുകളിൽ കയറി നിൽക്കുകയായിരുന്ന ശ്രീയ യ്ക്ക് ഷാൾ ഇട്ടു നൽകി കരയിലുള്ളവരും സഹായിച്ചു സംഭവത്തെക്കുറിച്ച് ശ്രെയ പറയുന്നതിങ്ങനെ ആ ഉമ്മയെ കണ്ടപ്പോൾ മറ്റൊന്നും എനിക്ക് ചിന്തിക്കാൻ തോന്നിയില്ല , മനസ്സിൽ കൃഷ്ണനെ പ്രാർത്ഥിച്ചു പുഴയിലേക്ക് എടുത്തു ചാടുകയായിരുന്നു

തൂത അമ്പലക്കുന്നിലെ കൃഷ്ണനുണ്ണിയുടെയും ശ്രീലതയുടെയും മകളാണ് ശ്രെയ . സ്വന്തം ജീവൻ പോലും നോക്കാതെ ഒരു ജീവൻ രക്ഷിച്ച ശ്രെയക്ക് ഒരായിരം അഭിനന്ദനങ്ങൾ

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6