വളാഞ്ചേരി പെരിന്തൽമണ്ണ റോഡിൽ CH ആശുപത്രിക്ക് മുൻപിൽ വാഹനാപകടം യുവതി മരണപ്പെട്ടു. വളാഞ്ചേരി പെരിന്തൽമണ്ണ റോഡിൽ ഇന്ന് ഉച്ചക്ക് ഒരു മണിയോടുകൂടിയാണ് അപകടം സംഭവിച്ചത്. ലോറിയും സ്കൂട്ടറും ആണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ സ്കൂട്ടർ യാത്രക്കാരിയായ ഇളയം പറമ്പിൽ റഫീഖിന്റെ ഭാര്യ ജംഷീന (27) ആണ് സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടത്. നാട്ടുകാരും വളാഞ്ചേരി പോലീസും ചേർന്ന് ജംഷീനയുടെ മൃതദേഹം നടക്കാവ് ആശുപത്രിയിലേക്ക് മാറ്റി.
വളാഞ്ചേരിയിൽ വാഹനാപകടം യുവതി മരണപ്പെട്ടു
No Comment.