Skip to content

chithrodayamflashnews.com

November 29, 2026 2:09 pm
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

വിയ്യൂരില്‍ തടവുകാരന്‍ ചാടിപ്പോയ സംഭവം: ബാലമുരുകന്‍ കേരളം വിട്ടെന്ന് സൂചന, തൃശൂരില്‍ നിന്നുള്ള പോലിസ് സംഘം തമിഴ്‌നാട്ടിലേക്ക്

തൃശൂര്‍: വിയ്യൂര്‍ ജയില്‍ പരിസരത്തുനിന്ന് തമിഴ്‌നാട് പോലിസിന്റെ പിടിയില്‍ നിന്നും ചാടിപ്പോയ ബാലമുരുകന്‍ കേരളം വിട്ടെന്ന് സൂചന. ബന്തക്കുടിയിലെ കേസുമായി ബന്ധപ്പെട്ടാണ് ശനിയാഴ്ച വിയ്യൂര്‍ ജയിലില്‍ നിന്ന് തമിഴ്നാട് പോലിസ് ഇയാളെ കൊണ്ടു പോയത്. എസ്ഐ നാഗരാജനും രണ്ടു പോലിസുകാരും ചേര്‍ന്ന് തിരികെയെത്തിക്കുമ്പോഴാണ് പ്രതി ചാടിപ്പോയത്. പ്രതിയ്ക്കായി തെങ്കാശി, പൊള്ളാച്ചി ഉള്‍പ്പെടെ തമിഴ്‌നാട്ടിലെ വിവിധയിടങ്ങള്‍ കേന്ദ്രീകരിച്ചുള്ള പരിശോധനയ്ക്ക് തൃശൂരില്‍ നിന്നുള്ള പോലിസ് സംഘം തമിഴ്‌നാട്ടിലേക്ക് തിരിക്കും. കേരള പോലിസിനൊപ്പം തമിഴ്‌നാട്ട് പോലിസും തിരച്ചിലിനെത്തും. അതേസമയം തമിഴ്‌നാട് പോലിസിനൊപ്പം ബാലമുരുകന്‍ ആലത്തൂരില്‍ നിന്നും ഭക്ഷണം കഴിച്ച ഹോട്ടലിലെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഭക്ഷണം കഴിച്ച ശേഷം പുറത്തിറങ്ങുമ്പോള്‍ ബാലമുരുകന് കൈവിലങ്ങില്ല. കഴിഞ്ഞ ദിവസമാണ് തമിഴ്നാട് പോലിസിന്റെ കസ്റ്റഡിയില്‍ നിന്ന് ബാലമുരുകന്‍ ചാടിപ്പോകുന്നത്. കൊലപാതകം ഉള്‍പ്പെടെ 53 കേസുകളിലെ പ്രതിയാണ് തെങ്കാശി സ്വദേശിയായ ബാലമുരുകന്‍. ഇയാളെ തമിഴ്നാട് പോലിസ് വളരെ അശ്രദ്ധമായാണ് പുറത്തിറക്കുന്നതെന്ന് തെളിയിക്കുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങള്‍. മറയൂരിലെ മോഷണക്കേസിലും ബാലമുരുകന്‍ പ്രതിയാണ്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6