Skip to content

chithrodayamflashnews.com

November 29, 2026 2:08 pm
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

ഹോസ്റ്റലില്‍ മരിച്ചനിലയില്‍ കണ്ടെത്തി

ഒന്നാം വർഷ ബിബിഎ വിദ്യാർത്ഥിനിയായ നന്ദനയാണ് (19) മരിച്ചത്. മാങ്കുളം സ്വദേശിയാണ്. നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജ് ഹോസ്റ്റലിലെ ഫാനില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം. അവധിയായതിനാല്‍ മറ്റ് കുട്ടികള്‍ വീട്ടിലേക്ക് പോയിരുന്നു. പ്രഭാത ഭക്ഷണം കഴിക്കാൻ അടുത്ത മുറിയിലെ സുഹൃത്ത് വാതില്‍ തട്ടിനോക്കിയെങ്കിലും തുറന്നില്ല. ശേഷം ജനലിലൂടെ നോക്കിയപ്പോഴാണ് തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടെത്തിയത്.

പിന്നീട് പൊലീസ് സ്ഥലത്തെത്തി വാതില്‍ ചവിട്ടിപ്പൊളിച്ച്‌ അകത്തു കയറുകയായിരുന്നു. കോളേജ് ക്യാംപസിന് അകത്ത് തന്നെയാണ് ഹോസ്റ്റല്‍ സ്ഥിതി ചെയ്യുന്നത്. മരണത്തില്‍ ദുരൂഹത ആരോപിച്ച്‌ പിതാവും രംഗത്തെത്തിയിട്ടുണ്ട്. മകള്‍ വെള്ളിയാഴ്ചയാണ് അവസാനമായി വീട്ടിലേക്ക് വിളിച്ചത്. ഫീസ് അടയ്ക്കുന്നതിന് വേണ്ടി 31,000 രൂപ വേണമെന്ന് പറഞ്ഞു. അത് അയച്ചു കൊടുത്തു. ഫീസ് കൊടുക്കാൻ ചിലപ്പോള്‍ താമസിക്കാറുണ്ട്. ഇളയ മകളും പഠിക്കുകയാണ്. മരണ കാരണത്തെക്കുറിച്ച്‌ അന്വേഷിക്കണമെന്ന് പിതാവ് ആവശ്യപ്പെട്ടു

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6