Skip to content

chithrodayamflashnews.com

November 29, 2026 2:08 pm
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

കൊല്ലം സ്വദേശിനിയായ യുവതി ആലപ്പുഴയിലെ ഭർതൃവീട്ടില്‍ വച്ച്‌ ആത്മഹത്യ ചെയ്തതില്‍ പരാതിയുമായി കുടുംബം.

ശൂരനാട് സ്വദേശി രേഷ്മയെ കഴിഞ്ഞ ദിവസമാണ് പുന്നപ്രയിലെ ഭർതൃ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് അജിത്തും വീട്ടുകാരുമാണ് രേഷ്മയുടെ മരണത്തിന് കാരണക്കാരെന്നാണ് ആരോപണം.യുവതി എഴുതിവച്ച കുറിപ്പും ഫോണ്‍ സംഭാഷണവും ഉള്‍പ്പടെയുള്ള തെളിവുകള്‍ നിരത്തിയാണ് കുടുംബത്തിന്‍റെ പരാതി.

സന്തോഷത്തോടെ ജീവിക്കാനിവർ സമ്മതിക്കത്തില്ലെന്ന് രേഷ്മ അച്ഛനോട് പറയുന്നതിന്‍റെ ഓഡിയോ സന്ദേശങ്ങളും കുടുംബം പുറത്ത് വിട്ടു.അജിത്തില്ലാതെ ജീവിക്കാന്‍ പറ്റില്ലെന്നറിയാം.എന്നാല്‍ എന്നെ വേണ്ടാത്ത ഒരാളോട് കെഞ്ചി കെഞ്ചി പിറകോട്ട് പോയി യാചിച്ച്‌ സ്നേഹം ചോദിച്ചുവാങ്ങുന്നതെന്നും രേഷ്മ പറയുന്നുണ്ട്. 2018 ഏപ്രില്‍ 15നാണ് പുന്നപ്ര സ്വദേശി അജിത്തുമായി രേഷ്മയുടെ വിവാഹം നടന്നത്. വെള്ളിയാഴ്ച രേഷ്മയെ ഭർത്താവിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

ഭർത്താവിന്റെയും കുടുംബത്തിന്റെയും മാനസിക പീഢനവും ഭർത്താവിന്റെ വഴിവിട്ട ബന്ധങ്ങളും ആണ് അത്മഹത്യ ചെയ്യാന്‍ കാരണമെന്നാണ് പരാതി. രേഷ്മയുടെ അന്ത്യകർമ്മങ്ങള്‍ക്ക് ഭർത്താവ് എത്താത്തതും കുടുംബത്തിന്റെ സംശയം വർധിപ്പിച്ചു.നേരിട്ട പീഡനങ്ങളും അവഗണനയും രേഷ്മ സഹോദരിയുടെ ബുക്കില്‍ എഴുതി വച്ചിരുന്നു.ഡിവോഴ്സ് വേണമെന്നും ഇറങ്ങിപ്പോകണമെന്നും ആവശ്യപ്പെട്ട് അജിത് നിരവധി തവണ ചേച്ചിയെ മാനസികവും ശാരീരികവുമായി ഉപദ്രവിച്ചെന്നും സഹോദരി പറയുന്നു.

ഭര്‍ത്താവിനും ഭര്‍തൃവീട്ടുകാര്‍ക്കും എതിരെയാണ് കുറിപ്പ്. രേഷ്മയെ ഭര്‍ത്താവ് ശാരീരികമായും ഉപദ്രവിച്ചെന്നാണ് ആരോപണം. പുന്നപ്ര പൊലീസ് ആത്മഹത്യ കേസാണ് രജിസ്റ്റർ ചെയ്‌തിട്ടുള്ളത്. കൂടുതല്‍ തെളിവുകള്‍ ലഭിച്ച സാഹചര്യത്തില്‍ ആത്മഹത്യ പ്രേരണ കുറ്റവും ഗാര്‍ഹിക പീഡന നിരോധന നിയമ പ്രകാരവും കേസ് എടുക്കണം എന്നതാണ് കുടുംബത്തിന്റെ ആവശ്യം..

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6