തദ്ദേശ ഭരണ തിരഞ്ഞെടുപ്പിനായുള്ള തിരഞ്ഞെടുപ്പു കമ്മിഷന്റെ നോട്ടിഫിക്കേഷൻ വന്നതിനു പിന്നാലെ സ്ഥാനമൊഴിയുന്ന തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രന്റെ വൈകാരികമായ ഫേസ് ബുക്ക് കുറിപ്പ് പുറത്തുവന്നു.
പാർട്ടിക്കും ഒപ്പം നിന്നവർക്കും നന്ദി പറഞ്ഞുകൊണ്ടാണ് ആര്യയുടെ കുറിപ്പ്. മഴപെയ്താൽ ചോർന്നോലിക്കുന്ന ഒരു വീട്ടിൽ നിന്ന് 21 വയസ്സുള്ള പെൺകുട്ടി ഈ വലിയ നഗരത്തിൻ്റെ മേയറായി ചരിത്രമെഴുതുമ്പോൾ സാധാരണക്കാരന്റെയും തൊഴിലാളികളുടെയും പാർട്ടിക്ക് മാത്രമേ ഇങ്ങനെ ഒരു തീരുമാനമെടുക്കാൻ കഴിയു എന്ന് ചരിത്രം പറയും. ഇനിയും സംഘടനാപ്രവർത്തനരംഗത്ത് നിലവിലെ ചുമതലകൾ നിർവ്വഹിച്ച് ജനങ്ങൾക്കിടയിൽ ഉണ്ടാകുമെന്നും ആര്യ വ്യക്തമാക്കി.
സ്ഥാനമൊഴിയുന്ന പ്രായംകുറഞ്ഞ മേയറുടെ വൈകാരികമായ കുറിപ്പ്
No Comment.