Skip to content

chithrodayamflashnews.com

November 29, 2026 8:51 am
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

വാര്‍ത്ത

ഒരു പ്രണയം പറയാതെ മരിച്ചു.
മരണവാര്‍ത്ത അധികമാരുമറിഞ്ഞില്ല.
കാഴ്ചക്കാരില്ലാതെ ചടങ്ങുകളൊന്നുമില്ലാതെ
ഏതോ സായാഹ്നത്തില്‍ ആരോ കുഴിച്ചുമൂടി.

ചീഞ്ഞഗന്ധം വമിച്ചതിനാലാവാം
നായയ്ക്ക് കണക്കെയൊരു കുഴിതോണ്ടി
മണ്ണിട്ട് മൂടിയതിനു പുറത്തൊരു
കല്ലുപാകി അടയാളം പതിച്ചു.

അനേകനാളത്തെ പ്രണയമായിരുന്നു
വസന്തവും ശിശിരവുമറിഞ്ഞവരാണ്
ഹേമന്തവും വര്‍ഷവും നനഞ്ഞവരാണ്
ഋതുക്കള്‍ ആറും പൂക്കള്‍ നല്‍കി സ്വീകരിച്ചവരാണ്.

മരണവാര്‍ത്ത കാതിലെത്തും നേരം
ഞാനെന്റെ പുതിയ ഇണയ്ക്കരികില്‍
ഉടലുകളുരസി കഥകള്‍
മെനയുന്ന തിരക്കിലാണ്.

വാട്ട്‌സ്ആപ്പ് നോട്ടിഫിക്കേഷനില്‍
പരിചിതമായ പേരൊന്നു കണ്ടു.
എത്തിയൊന്നു നോക്കി
മരണമെന്നറിഞ്ഞെന്നു മാത്രം.

സാരമില്ലെന്നുടലുകള്‍
ഒന്നാകും മാത്രയില്‍ കാതിലോതി
മധുരലളിതഭാഷയില്‍.
ഞാനൊന്നു വാരിപ്പുണര്‍ന്നു.

അതെ സാരമില്ല മരണമല്ലേ
അതോര്‍ത്തു നേരം കളയാതെ
ഞാന്‍ ആ രസച്ചരടില്‍
നൃത്തം വെച്ചുല്ലസിച്ചു.

 

2 Comments
chandran November 25, 2025
| |
Roy sabu November 25, 2025
| |

അടിപൊളി ബ്രോ ❤️
 

Whatsapp Image 2024 04 01 At 18.33.29 B82062e6