Skip to content

chithrodayamflashnews.com

November 28, 2026 6:32 am

യൂണിഫോം ധരിച്ച് ഭർത്താവിന് അവസാന യാത്രാമൊഴി നൽകിയ ധീരയായ ഭാര്യ

ദുബായിലെ വിമാനാഭ്യാസത്തിനിടെ ഉണ്ടായ അപകടത്തിൽവിംഗ് കമാൻഡർ നമാൻഷ് സ്യാൽ വീരമൃത്യു വരിച്ചതോടെ, രാജ്യം മുഴുവൻ ദുഃഖത്തിലായിരുന്നു.

അദ്ദേഹത്തിന്റെ ശരീരം എത്തിച്ചപ്പോൾ കണ്ട കാഴ്ച
എല്ലാവരെയും നിശ്ശബ്ദരാക്കി.
ഭാര്യ അഫ്ഷാൻ സ്യാൽ,
ഇന്ത്യൻ എയർഫോഴ്‌സിലെ ഓഫീസർ,
തന്റെ യൂണിഫോം ധരിച്ചുതന്നെ,
മകളുടെ കൈ പിടിച്ച്
ഭർത്താവിന് അവസാനമായി സല്യൂട്ട് നൽകാൻ വന്നിരുന്നു.

ആ നിമിഷം കണ്ട എല്ലാവരുടെയും കണ്ണുകൾ നിറഞ്ഞു. വേദനയോടെ നിൽക്കുമ്പോഴും, അവരുടെ മുഖത്ത് ഭർത്താവിന്റെ ധീരതയോടുള്ള
ഒരു വലിയ അഭിമാനം തെളിഞ്ഞുനിന്നു. സൈനിക കുടുംബങ്ങൾക്ക് മാത്രം കഴിയുന്ന ആ അതുല്യമായ മനശക്തിയാണ് അത്.

രാജ്യത്തിനായി ജീവൻ ത്യജിച്ച ഈ വീരസേനാനിയെ
നമുക്ക് ഹൃദയം നിറച്ച് ഓർക്കാം.
അദ്ദേഹത്തിന്റെ യാത്രയയപ്പ് ഇത്ര ധൈര്യത്തോടെ ഏറ്റെടുത്ത
അദ്ദേഹത്തിന്റെ ഭാര്യക്കും കുടുംബത്തെയും ഒരു ബിഗ് സല്യൂട്ട്

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6