മഹാരാഷ്ട്രയിലെ പാൽഘറിൽ ആണ് സംഭവം. നവംബർ 15-ന് ആണ് താരം ജീവനൊടുക്കിയത്. വീട്ടിൽ നിന്നും ഫുട്ബോൾ കളിക്കാൻ പോവുക ആണെന്ന് പറഞ്ഞാണ് സാഗർ വീട്ടിൽ നിന്ന് ഇറങ്ങിയത്.
അടുത്ത ദിവസം ആയിട്ടും താരത്തെ ഫോണിൽ കിട്ടിയില്ല.
പിന്നീട് നടത്തിയ തിരച്ചിലിൽ 2 ദിവസം കഴിഞ്ഞാണ് സാഗറിനെ മെൻധവൻ ഖിന്ദ് വനത്തിനുള്ളിൽ കണ്ടെത്തിയത്. സമീപത്തു നിന്നും മൊബൈൽ ഫോൺ കണ്ടെത്തിയതോടെ പൊലീസിന് ആളെ തിരിച്ചറിയാൻ എളുപ്പമായി.
കഴിഞ്ഞ 2 വർഷമായി സാഗർ മാനസിക സമ്മർദ്ദത്തില്‍ ആയിരുന്നുവെന്ന് കുടുംബം പറയുന്നു. ഈ മാസം അവസാനം നടക്കാനിരുന്ന ഇളയ സഹോദരന്റെ വിവാഹത്ത് പുത്തൻ വസ്ത്രങ്ങൾ വാങ്ങാന്‍ പോലും സാഗർ തയ്യാറായിരുന്നില്ല എന്നാണ് കുടുംബം പറയുന്നത്..
No Comment.